ഒറ്റപ്പാലം: സൗമ്യയുടെ അമ്മ സുമതിയെ അജ്ഞാതന്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കേസെടുക്കാന്‍ കോടതിയുടെ അനുമതി ലഭിക്കുന്നമുറയ്ക്ക് അന്വേഷണം ശക്തമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കെതിരെ ഇനി ശബ്ദമുയര്‍ത്തിയാല്‍ ഭവിഷ്യത്തുകള്‍ ഗുരുതരമായിരിക്കുമെന്നായിരുന്നു സുമതിയ്ക്ക് ഫോണില്‍ ലഭിച്ച മുന്നറിയിപ്പ്.
ഇന്നലെ ഷൊര്‍ണൂരിലെ വീട്ടിലേക്കായിരുന്നു അജ്ഞാതന്റെ ഫോണ്‍ കോള്‍ വന്നത്. വിളിക്കുന്നത് ആലുവയില്‍ നിന്നാണെന്നാണു പറഞ്ഞത്. ആരാണു വിളിക്കുന്നതെന്നും എന്താണുവേണ്ടതെന്നും ചോദിച്ചപ്പോഴും ഗോവിന്ദച്ചാമിയ്ക്കെതിരെ ശബ്ദമുയര്ത്തരുതെന്നായിരുന്നു ഭീഷണി. മലയാളം അത്ര സ്ഫുടമല്ലാത്ത പുരുഷനാണു സംസാരിച്ചതെന്നു സുമതി പോലീസിനോട് പറഞ്ഞു. ഫോണ്‍ നമ്പര്‍ തിരിച്ചറിയാന്‍ സൈബര്‍സെല്ലുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എസ്ഐ കെ.കെ. രാജേഷ്കുമാര്‍ പറഞ്ഞു.