കണ്ണൂര്: കൂത്തുപറമ്പ് എംഎല്എ കെ. പി മോഹനന് നേരെ നാട്ടുകാരുടെ കൈയേറ്റ ശ്രമം. പെരിങ്ങത്തൂർ കരിയാട് വച്ചാണ് സംഭവം. മാലിന്യ പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ കൈയേറ്റം ചെയ്തത്. അംഗൻവാടി ഉദ്ഘാടനത്തിനായാണ് കെ .പി മോഹനൻ പെരിങ്ങത്തൂരിൽ എത്തിയത്.
മാസങ്ങളായി ഈ പ്രദേശത്ത് ഒരു ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഇവിടുത്തെ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്നം ഉന്നയിച്ചുകൊണ്ട് നാട്ടുകാർ പ്രതിഷേധം നടത്തിവരികയായിരുന്നു. ഇതിനെക്കുറിച്ച് നാട്ടുകാർ അറിയിച്ചിട്ടും പ്രതിഷേധത്തെ വേണ്ടവിധം എംഎൽഎ പരിഗണിച്ചില്ല എന്നതാണ് കൈയേറ്റത്തിലേക്ക് നയിച്ചത്.

