Set us Home Page

പതിനാറുകാരിയുടെ വയറ്റില്‍ മനുഷ്യരൂപമുള്ള ട്യൂമര്‍, തലച്ചോറും മുടിയും എല്ലുകളും, അമ്പരന്ന് വൈദ്യശാസ്ത്ര ലോകം

22222222ഒരു പതിനാറുകാരിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്ത വസ്തുക്കള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരുകൂട്ടം ഡോക്ടര്‍മാര്‍. മനുഷ്യരൂപമുള്ള ട്യൂമര്‍ ആണ് പതിനാറുകാരിയുടെ വയറ്റില്‍ കണ്ടെത്തിയത്. പൂര്‍ണ വളര്‍ച്ചയെത്താത്ത ഒരു തലച്ചോറും മുടിയും ഉള്ള 10 സെന്റീമീറ്റര്‍ വിസ്താരമുള്ള ട്യൂമര്‍ ആണ് കണ്ടെത്തിയത്. ജപ്പാനില്‍ നിന്നുള്ള പതിനാറുകാരിയാണ് ഇത്തരത്തില്‍ വൈദ്യശാസ്ത്ര ലോകത്തെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്. അപ്രന്‍ഡിക്‌സിനു വേണ്ടി ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ഇക്കാര്യം ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. മൂന്നു സെന്റീമീറ്റര്‍ വിസ്താരമുള്ള ഒരു ചെറിയ തലച്ചോറും പിന്നെ മുടിയും. ഇവയെല്ലാം ബന്ധിപ്പിച്ചു കൊണ്ട് കനമില്ലാത്ത അസ്ഥികൂടവും ഉണ്ട്.

തലച്ചോറിന്റെ രണ്ടു പാളികള്‍ക്കു താഴെ കാണുന്ന സെറിബെല്ലത്തിന്റെ ചെറിയൊരു പതിപ്പായിട്ടാണ് ഡോക്ടര്‍മാര്‍ ഇതിനെ കാണുന്നത്. സുഷുമ്‌നാ നാഡിയുമായി ബന്ധപ്പെടുന്ന ഭാഗമാണിത്. മൂന്നു മാസത്തോളം ഈ ട്യൂമര്‍ പതിനാറുകാരിയുടെ വയറ്റില്‍ വളര്‍ന്നിരുന്നു. അഞ്ചില്‍ ഒരു ട്യൂമറില്‍ ചെറിയ രീതിയില്‍ മുടിയും പല്ലും മജ്ജയും മാംസവും എല്ലാം കാണാറുണ്ട്. ഇവയെ ടെറാടോമസ് എന്നാണ് വൈദ്യശാസ്ത്രത്തില്‍ വിളിക്കപ്പെടുന്നതും. എന്നാല്‍, തലച്ചോര്‍ ആദ്യമായിട്ടാണ് കണ്ടെത്തുന്നത്.

വയറില്‍ ഇത്തരം ട്യൂമറുകള്‍ വളരുന്നതിന്റെ കാരണം എന്താണെന്നു ഇന്നുവരെ കണ്ടെത്തിയിട്ടില്ല. ഇവരുടെ വയറ്റില്‍ കണ്ടെത്തിയിരിക്കുന്നത് പൊതുവെ കാണപ്പെടുന്ന ജെം സെല്‍ ട്യൂമര്‍ ആണെന്നാണ് പറയപ്പെടുന്നത്. ഇവ സ്ത്രീകളിലെ പ്രത്യുല്‍പാദന കാലത്താണ് കാണപ്പെടുന്നത്. ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ സാധിക്കുകയും വൈകാതെ തന്നെ ഇവര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ സാധിക്കുകയും ചെയ്യും.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS