അമിതമായാല്‍ പാനീയങ്ങളും വിഷം! കാപ്പിക്കൊപ്പം എനര്‍ജി ഡ്രിംഗ്; പതിനാറുകാരന്‍ മരണത്തിനു കീഴടങ്ങി; ഡേവിസിന് പാരമ്പര്യ രോഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നു പിതാവ്

coffieഅ​മി​ത​മാ​യാ​ൽ അ​മൃ​തും വി​ഷം എ​ന്നു പ​റ​യു​ന്ന​തു​പോ​ലെ അ​മി​ത​മാ​യാ​ൽ പാ​നീയ​ങ്ങ​ളും വി​ഷ​മാ​ണ്. സൗ​ത്ത് ക​രോ​ളൈന​യി​ലാ​ണ് അ​മി​ത​മാ​യി ഉ​ള്ളി​ൽ ചെ​ന്ന​ ക​ഫീ​നും എ​ന​ർ​ജി ഡ്രിം​ഗും ഒ​രു പ​തി​നാ​റു​കാ​ര​ന്‍റെ ജീ​വ​നെ​ടു​ത്ത​ത്.

പെ​ട്ടെ​ന്നാ​ണ് ഡേ​വി​സ് അ​ല​ൻ ക്രൈ​പ് ക്ലാ​സി​ൽ ത​ല​ക​റ​ങ്ങി വീ​ണ​ത്. ഉ​ട​ൻ ത​ന്നെ അ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​മി​ത​മാ​യി ഉ​ള്ളി​ൽ ചെ​ന്ന ക​ഫീ​നാ​ണ് മ​ര​ണ​കാ​ര​ണ​മാ​യി ആ​ദ്യം ധ​രി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ കാ​പ്പി കു​ടി​ച്ച് ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ ഡേ​വി​സ് എ​ന​ർ​ജി ഡ്രിം​ഗും കു​ടി​ച്ച​താ​ണ് മ​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. ഡേ​വി​സ് ഏ​തു പാ​നീ​യ​മാ​ണ് കു​ടി​ച്ച​തെ​ന്നോ എ​ത്ര അ​ള​വി​ൽ കു​ടി​ച്ചു​വെ​ന്നോ ആ​ർ​ക്കു​മ​റി​യി​ല്ലാ​യി​രു​ന്നു. ക്ലാ​സി​ൽ നി​ന്നു കി​ട്ടി​യ എ​ന​ർ​ജി ഡ്രിം​ഗ് ക​ണ്ടെ​യ്ന​റി​ൽ നി​ന്നാ​ണ് ഇ​തി​ന്‍റെ അ​ള​വു മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ച​ത്.

ഡേ​വി​സ് പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യി​രു​ന്നു. ഹൃ​ദ്രോ​ഗപ​ര​മാ​യ ഒ​രു ല​ക്ഷ​ണ​വും മ​ക​ന് ഇ​ല്ലെ​ന്നും പാ​ര​ന്പ​ര്യ​മാ​യി രോ​ഗ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഡേവിസിന്‍റെ പിതാവ് പറയുന്നു.

Related posts