തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്‍പേ പരസ്യപ്രചാരണം അവസാനിപ്പിച്ചു കൊണ്ടുള്ള കൊട്ടിക്കലാശം നാളെ. വെള്ളിയാഴ്ച കേരളം പോളിംഗ് ബൂത്തിലേക്കു നീങ്ങും. അവസാനഘട്ട പ്രചാരണങ്ങളിൽ മുഴുകി പരമാവധി വോട്ടുകൾ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികളും സ്ഥാനാർഥികളും. നാളെ വൈകിട്ട് ആറു മണിവരെയാണ് പരസ്യപ്രചാരണം. കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ദുർഭരണവും അഴിമതിയും സ്വജനപക്ഷപാതവുമാണ് യുഡിഎഫ് അവസാനഘട്ടത്തിലും പ്രചാരണ വിഷയമായി ഉയർത്തിക്കാട്ടുന്നത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരേയുള്ള മാസപ്പടി കേസും കെ- ഫോണ്‍ അഴിമതി, ക്രമസമാധാനപ്രശ്നങ്ങളും ബോംബ് രാഷ്ട്രീയവും ക്ഷേമപെൻഷനുമൊക്കെയാണ് യുഡിഎഫ് പ്രചാരണ വിഷയമാക്കി നിലനിർത്തിയിരിക്കുന്നത്. മോദി സർക്കാരിന്റെ ഭരണപരാജയവും സിഎഎയുമാണ് എൽഡിഎഫ് പ്രചാരണയുധമായി ഉയർത്തിക്കാട്ടുന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പരമാവധി സീറ്റുകൾ നേടാനുള്ള കഠിനപ്രയത്നത്തിലാണ് എൽഡിഎഫ്. കൂടുതൽ സീറ്റുകൾ നേടാനായില്ലെങ്കിൽ പാർട്ടിയുടെ ദേശീയ പദവി നഷ്ടമാകുമെന്ന ആശങ്കയും നേതാക്കൾക്കുണ്ട്. രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്കെതിരെ പറഞ്ഞ ആരോപണങ്ങൾ യുഡിഎഫ് ശക്തമായി എല്ലാ മണ്ഡലങ്ങളിലും ഉന്നയിക്കുന്നത്…
Read MoreDay: April 23, 2024
പ്ലാസ്റ്റിക് മുക്ത പരിസ്ഥിതിക്കായി ഒരുമിക്കാം
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൂ, ഭൂമിയെ രക്ഷിക്കൂ എന്നതാണ് ഇത്തവണത്തെ ഭൗമദിന വിചാരം. പരിസ്ഥിതിക്കും മാനവരാശിയ്ക്കും തീരാശാപമായി മാറിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പരിഹാരം കണ്ടെത്താനും അതിനുവേണ്ടിയുള്ള അവബോധം സൃഷ്ടിക്കാനും അങ്ങനെ ഈ ഭൂമിയെ ഒരു മെച്ചപ്പെട്ട ഇടമാക്കി മാറ്റാനുമുള്ള കൂട്ടായപ്രവർത്തനത്തിലേക്കാണ് ഈ ദിനാചരണം ലക്ഷ്യം വയ്ക്കുന്നത്. മണ്ണിൽ അഴുകാത്തതും സംസ്കരിക്കപ്പെടാത്തതുമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂമിയുടെ ഹരിതാഭയ്ക്കും ആവാസവ്യവസ്ഥയുടെ സുസ്ഥിതിക്കും കാലാവസ്ഥയ്ക്കും നേരെ ഉയർത്തുന്ന വെല്ലുവിളികൾ നിസാരങ്ങളല്ല. മനുഷ്യജീവിതത്തിന്റെ അടിമുടി വായുവിലും ജലത്തിലും ഭക്ഷണത്തിലും പാർപ്പിടത്തിലും നിത്യോപയോഗസാധനങ്ങളിലും പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ക്രമാതീതമായി വർദ്ധിച്ചുവരികയാണ്. പരിസ്ഥിതിനാശത്തിനു കാരണമാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ കണ്ടെത്തുക എന്നത് കാലഘട്ടം നേരിടുന്ന വെല്ലുവിളികൾക്കുള്ള പരിഹാരമാർഗം തന്നെയാണ്. ബ്രഹ്മപുരത്തിലെയും ഗോഡൗണിലെയും പുക കെടാതെ എരിയുന്ന കേരളപശ്ചാത്തലത്തിൽ അതീവപ്രസക്തമാണ് ഈ ഭൗമദിന വിചാരം. എന്തുകൊണ്ടാണ് ഇത്രയധികം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എന്ന ചോദ്യത്തിന് ഉത്തരം അതിന്റെ ഉത്പാദനത്തിലെ എളുപ്പവും ഭാരക്കുറവും താഴ്ന്ന…
Read Moreവീട്ടിൽ വോട്ട്; പ്രവർത്തനങ്ങൾ വിലയിരുത്തി ജില്ലാ പോലീസ് മേധാവി
കോട്ടയം: 2024 ലോക്സഭാ ഇലക്ഷനോടനുബന്ധിച്ച് 85 വയസിനു മുകളിലുള്ളവരും മറ്റു ശാരീരിക അസ്വസ്ഥത നേരിടുന്നവരുമായ ആളുകളുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നതിനുവേണ്ടി നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് മിന്നൽ പരിശോധന നടത്തി വിലയിരുത്തി. പോളിംഗ് ഓഫീസർമാരും പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണു വീടുകളിൽത്തന്നെ വോട്ട് ചെയ്യുന്നതിനുവേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വൃദ്ധരുടെ വോട്ട് രേഖപ്പെടുത്തുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടോ എന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വീടുകളിലെത്തി പരിശോധന നടത്തിയത്.
Read Moreതാമരശേരി ചുരത്തിൽ വാഹനാപകടം ബൈക്ക് യാത്രക്കാരന് മരിച്ചു
കോഴിക്കോട്: താമരശേരി ചുരത്തിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനു ദാരുണാന്ത്യം. താമരശേരി ചുരം ഒന്നാം വളവിനു താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ നെല്ലിപ്പൊയിൽ സ്വദേശി മണ്ണാട്ട് എം.എം. ഏബ്രഹാം (68) ആണു മരിച്ചത്. ഇന്നു രാവിലെ ആറോടെയായിരുന്നു അപകടം. ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. തടി കയറ്റി ചുരമിറങ്ങി വരികയായിരുന്ന താമരശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ചുരം സംരക്ഷണ സമിതി പ്രവർത്തകരായ ലത്തീഫ് പാലക്കുന്നൻ, സമറുദ്ദീൻ എന്നിവർ ചേർന്നാണ് പരുക്കേറ്റയാളെ മെഡിക്കൽ കോളജിൽ എത്തിച്ചത്.
Read Moreകെ. സുധാകരന്റെ മുൻ പിഎ ബിജെപിയിൽ ചേർന്നു; സുധാകരന്റെ വികസനവിരുദ്ധ നിലപാടുകളാണ് തന്നെ ബിജെപിയിലെത്തിച്ചതെന്ന് മനോജ്
കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി പ്രസിഡന്റുമായ കെ സുധാകരന്റെ പിഎ ബിജെപിയിൽ ചേർന്നു. മനോജ് കുമാറാണ് ഇന്നു രാവിലെ ബിജെപിയിൽ ചേർന്നത്. 2004 മുതൽ 2009 വരെ കെ. സുധാകരൻ എംപി ആയിരുന്ന സമയത്ത് മനോജ് കുമാർ ആയിരുന്നു പിഎ. സുധാകരന്റെ വികസനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതെന്ന് മനോജ് കുമാർ പറഞ്ഞു.
Read Moreകളമശേരി സ്ഫോടന കേസ്; ഡൊമനിക് മാർട്ടിൻ ഏക പ്രതി, കുറ്റപത്രം സമർപ്പിച്ച് പോലീസ്
കൊച്ചി: കളമശേരി സ്ഫോടനക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. എട്ട് പേർ കൊല്ലപ്പെട്ട സ്ഫോടനത്തിൽ തമ്മനം സ്വദേശി മാർട്ടിൻ ഡോമനിക് ആണ് കേസിലെ ഏക പ്രതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. യഹോവ സാക്ഷികളോടുള്ള പ്രതികാരമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത്. കുറേക്കാലമായി ഈ സമൂഹത്തോടുള്ള വിരോധം പ്രതി മനസില്‍ സൂക്ഷിച്ചിരുന്നു. കണ്വെന്ഷന് സെന്ററില്‍ ആളുകള്‍ ഒത്തുകൂടിയ സമയം പ്രതി ഇതിനായി പ്രയോജനപ്പെടുത്തുകയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബര്‍ 29-നാണ് യഹോവ സാക്ഷികളുടെ പ്രാര്‍ഥന നടക്കുന്നതിനിടെ കളമശേരിയിലെ കണ്വെന്ഷന് സെന്ററില്‍ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. രാവിലെ പ്രാർഥനാ ചടങ്ങുകൾ തുടങ്ങി 9. 20 ഓടെ ആളുകൾ എത്തിയിരുന്നു. 9.30 ഓടെയാണ് സമ്മേളന ഹാളിനകത്ത് ആദ്യത്തെ സ്ഫോടനം നടന്നത്. ഈ സമയത്ത് ഹാളിൽ 2500 ൽ അധികം ആളുകൾ ഉണ്ടായിരുന്നു.…
Read Moreസമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ; കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 2,742 അധിക സർവീസുകൾ
കൊല്ലം: മധ്യവേനൽ അവധിയുടെ തിരക്ക് ഒഴിവാക്കുന്നതിന് റെയിൽവേ രാജ്യത്താകമാനം വിവിധ റൂട്ടുകളിൽ 9,111 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും.2023ൽ റെയിൽവേ 6,369 സമ്മർ സ്പെഷൽ സർവീസുകളാണ് നടത്തിയത്. ഇത്തവണ കൂടുതലായി ഓടിക്കുന്നത് 2,742 ട്രിപ്പുകളാണ്. ട്രിപ്പുകളുടെ എണ്ണം സോൺ തിരിച്ച് ഇങ്ങനെയാണ്: സെൻട്രൽ -488, ഈസ്റ്റേൺ -254, ഈസ്റ്റ് സെൻട്രൽ -1,003, ഈസ്റ്റ് കോസ്റ്റ്-102, നോർത്ത് സെൻട്രൽ-142.നോർത്ത് ഈസ്റ്റേൺ -244, വടക്ക് കിഴക്കൻ അതിർത്തി-88, വെസ്റ്റേൺ -778, നോർത്ത് വെസ്റ്റേൺ -1,623.സൗത്ത് സെൻട്രൽ – 1,012, സൗത്ത് ഈസ്റ്റേൺ -276, സൗത്ത് ഈസ്റ്റ് സെൻട്രൽ-810, വെസ്റ്റ് സെൻട്രൽ – 1,878.ദക്ഷിണ റെയിൽവേ 16 റൂട്ടുകളിലായി 239 ട്രിപ്പുകളാണ് ക്രമീകരിച്ചുള്ളത്. കേരളം, തമിഴ്നാട്, കർണാടക, രാജസ്ഥാൻ, ബിഹാർ, ന്യൂഡൽഹി, പശ്ചിമ ബംഗാൾ, ഗുജറാത്ത് തുടങ്ങി സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് ഈ സർവീസുകളെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.കൊച്ചുവേളി-ബംഗളൂരു, ചെന്നൈ-കൊച്ചുവേളി, തിരുനെൽവേലി-ചെന്നൈ,…
Read Moreഭാരതത്തിന്റെ അഭിമാനം ഐഎസ്ആർഒ ചന്ദ്രയാന്‍ പൂരാശംസകൾ; ലോകത്തിന് തന്നെ മാതൃകയായ പുതിയ കാലത്തെ ഉൾകൊള്ളുന്ന ഇന്ത്യയുടെ യഥാർഥ ഭാരതീയ സംസ്കാരം; ഹരീഷ് പേരടി
തൃശൂർ: ചരിത്രത്തിൽ ആദ്യമായാണ് പൂരത്തിന്റെ പേരിൽ ആളുകൾ തമ്മിൽ പരസ്പരം കൊന്പുകോർക്കുന്നത്. കുടമാറ്റത്തിൽ രാംലല്ലയുടെയും ശ്രീരാമന്റേയും ചിത്രങ്ങൾ പ്രദർശിപ്പിച്ചത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അത് വലിയ ചർച്ചയായി മാറി. എന്നാൽ അതോടൊപ്പംത്തന്നെ ഐഎസ്ആർഒ ചന്ദ്രയാന്‍ പൂരാശംസകൾ എന്ന കുടയും ഉയർന്നിരുന്നു, എന്നാൽ അത് അധികം ചർച്ചയായിരുന്നില്ല, ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇത്തരം ചിത്രങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ നിന്ന് ഒളിപ്പിച്ച് കുത്തിതിരുപ്പുകൾ മാത്രം ഉയർത്തുന്ന കപട പുരോഗമനവാദികളെ തിരിച്ചറിയേണ്ട സമയമായി എന്ന് ഹരീഷ് പേരടി പറഞ്ഞു. ഇത് എന്താണ് ആരും ചർച്ചചെയാത്തത് എന്ന് തനിക്ക് മനസിലാവുന്നില്ലന്നും ഒരു പക്ഷെ പൂരം മുടക്കികൾ സംഘാടകരുടെ ശാസ്ത്രബോധത്തെ ഭയപ്പെടുകയാണോ എന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… “ഭാരതത്തിന്റെ അഭിമാനം ഐഎസ്ആർഒ ചന്ദ്രയാന്‍…
Read Moreബസിൽ സ്ത്രീ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ: റിസർവേഷൻ മാനദണ്ഡം നിശ്ചയിച്ചു
ചാത്തന്നൂർ: കെഎസ്ആർടിസി ദീർഘദൂരസർവീസുകളിൽ സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ റിസർവേഷൻ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചു. ഫാസ്റ്റ് പാസഞ്ചർ മുതലുള്ള ദീർഘദൂര സർവീസുകളിൽ പുതിയ മാനദണ്ഡങ്ങൾ ബാധകമാണ്. ഓൺലൈനായോ കൗണ്ടർ മുഖേനയോ ടിക്കറ്റ് എടുക്കുമ്പോൾ സ്ത്രീകൾക്ക് സ്വതന്ത്രമായ സീറ്റുകൾ ലഭിക്കും. റിസർവേഷൻ സീറ്റുകൾ അനുവദിക്കുന്പോൾ സ്ത്രീകൾക്ക് പുരുഷ യാത്രക്കാർക്കൊപ്പമുള്ള സീറ്റുകളോ ഇടകലർന്ന സീറ്റുകളോ ഇനി അനുവദിക്കുകയില്ല.പുരുഷ യാത്രക്കാർക്കൊപ്പമോ അല്ലെങ്കിൽ ഇടകലർന്ന സീറ്റോ സ്ത്രീയാത്രക്കാർക്ക് ലഭിക്കുന്നത് മൂലം പലവിധ ബുദ്ധിമുട്ടുകളും പുരുഷ യാത്രക്കാരിൽ നിന്നുള്ള ശല്യങ്ങളും സ്ത്രീയാത്രക്കാർക്ക് ഉണ്ടാകുന്നുണ്ട്. പുരുഷ യാത്രക്കാരിൽ നിന്നും ബോധപൂർവമോ അബോധപൂർവമോ ആയ കൈയേറ്റങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഇതേക്കുറിച്ച് സ്ത്രീയാത്രക്കാരിൽ നിന്നും നിരന്തരം പരാതികളും ഉണ്ടായി കൊണ്ടിരിക്കയാണ്. ഇത് പരിഹരിക്കാനാണ് കഴിഞ്ഞ ദിവസം റിസർവേഷന്‍ പുതിയ മാനദണ്ഡം നിശ്ചയിച്ചു കൊണ്ട് ഉത്തരവിറക്കിയത്. എന്നാൽ ജനറൽ സീറ്റുകളിൽ യാത്ര ചെയ്യുന്നവർക്ക് ഇത് ബാധകമല്ല. ജനറൽ സീറ്റുകളിൽ യാത്ര ചെയ്യുന്ന…
Read Moreവിവാഹ ചടങ്ങിനിടെ പാടിയ പാട്ടിനെ ചൊല്ലി തർക്കം; വധുവിന്റെ പിതാവിനെ ബന്ധുക്കൾ തല്ലിക്കൊന്നു
അഗ്ര: വിവാഹ ചടങ്ങിനിടയിൽ മ്യൂസിക് ബാൻഡ് പാടിയ പാട്ടിനെ തുടർന്നുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. വധുവിന്റെ പിതാവിനെയാണ് ബന്ധുക്കൾ ചേർന്ന് തല്ലിക്കൊന്നത്. തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം. സഹോദരി ഭർത്താവും മറ്റ് ചിലരും ചേർന്നാണ് രാം ബരാൻ സിംഗിനെ(57) ഇരുമ്പ് വടികളും കല്ലുകളും ഉപയോഗിച്ച് തല്ലിക്കൊന്നത്. സംഭവത്തിൽ രാമിന്റെ സഹോദരന്റെ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഞായറാഴ്ചയായിരുന്നു രാം ബരാൻ സിംഗിന്റെ മകൾ മധുവിന്റെ വിവാഹം. വിവാഹ ശേഷം തിങ്കളാഴ്ച രാവിലെ മകളെ ഭർതൃഗൃഹത്തിലേക്ക് അയയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു വീട്ടുകാർ. ഈ സമയത്താണ് രാമിന്റെ സഹോദരി ഭർത്താവ് രാജു സിംഗ് അയാളുടെ മകനും മരുമക്കളുമായി എത്തി രാമിനെ ആക്രമിച്ചത്. രാമിനെ രക്ഷിക്കാൻ ശ്രമിച്ചവരേയും സംഘം ആക്രമിച്ചിരുന്നു. ബാൻഡ് സംഘം വിവാഹ ചടങ്ങിൽ പാടിയ ഒരു പാട്ടിനെ ചൊല്ലിയാണ് രാജു…
Read More