ഹീറോപെൻ അതല്ലേ എല്ലാം..! ഉ​പ​യോ​ഗി​ച്ച ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന ബോ​ൾ​പോ​യി​ന്‍റ് പേ​ന സം​സ്കാ​ര​ത്തി​നു വിട; പ​ക​രം മ​ഷി​പ്പേ​ന സം​സ്കാ​രം തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള ശ്ര​മ​വു​മാ​യി മാ​ത്തി​ൽ സ്കൂ​ൾ

mashi-penപ​യ്യ​ന്നൂ​ർ: ഉ​പ​യോ​ഗി​ച്ച ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന ബോ​ൾ​പോ​യി​ന്‍റ് പേ​ന സം​സ്കാ​ര​ത്തി​നു പ​ക​രം മ​ഷി​പ്പേ​ന സം​സ്കാ​രം തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള ശ്ര​മ​വു​മാ​യി മാ​ത്തി​ൽ മാ​ത്തി​ൽ എം.​വി.​എം കു​ഞ്ഞി​വി​ഷ്ണു ന​മ്പീ​ശ​ൻ സ്മാ​ര​ക ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും. ന​വ​കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യ ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഉ​പ​യോ​ഗ ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന ബോ​ൾ​പോ​യി​ന്‍റ് പേ​ന മാ​ലി​ന്യ​ത്തി​ൽ നി​ന്നും വി​ദ്യാ​ല​യ​ത്തെ​യും സ​മൂ​ഹ​ത്തെ​യും മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ കു​ട്ടി​ക​ളും ഇ​നി മ​ഷി​പ്പേ​ന ഉ​പ​യോ​ഗി​ക്കാ​നും തീ​രു​മാ​നി​ച്ചു.   ഡി​വൈ​എ​ഫ്ഐ ആ​ല​പ്പ​ട​മ്പ ഈ​സ്റ്റ് മേ​ഖ​ലാ ക​മ്മ​റ്റി​യാ​ണ്  ഹ​രി​താ​ക്ഷ​രം  പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്ക്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മ​ഷി​പ്പേ​ന സ​മ്മാ​നി​ച്ച​ത്. ടി.​വി രാ​ജേ​ഷ് എം.​എ​ൽ​എ മ​ഷി​പേ​ന വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

​വി.​വി.​ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി  വി.​കെ സ​നോ​ജ്, എം.​അ​രു​ൺ,  പി.​പി.​സി​ദി​ൻ,  ഇ. ​വി. ജ​യാ​ന​ന്ദ്, പി. ​ശ​ശി​ധ​ര​ൻ, മു​ഖ്യാ​ധ്യാ​പി​ക  ഐ.​സി. ജ​യ​ശ്രി, പ്രി​ൻ​സി​പ്പ​ൽ എം.​വി ശ്രീ​നി​വാ​സ​ൻ, പി.​ടി.​എ പ്ര​സി​ഡ​ന്‍റ് ടി.​കെ ഗോ​വി​ന്ദ​ൻ കു​ട്ടി, പി. ​അ​ജി​ത്ത്,  കെ.​രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts