ബിസിനസ് പൊട്ടിപ്പോയി സാറേ, അതുകൊണ്ടാ അനാശാസ്യകേന്ദ്രം തുടങ്ങിയത്! കാക്കനാട് പിടിയിലായ അശോകന്റെ മറുപടി കേട്ട് പോലീസ് ഞെട്ടി, സംഘത്തില്‍ ജൂണിയര്‍ സീരിയല്‍ നടിമാരും!

1111എറണാകുളം കങ്ങരപ്പടി കവലയ്ക്കു സമീപം വീട് വാടകക്കെടുത്ത് അനാശാസ്യം നടത്തുന്നതിനിടെ പോലീസ് പിടിയിലായ ആറംഗ സംഘത്തെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. എരൂര്‍ സ്വദേശി അശോകനായിരുന്നു നടത്തിപ്പുകാരന്‍. ഇയാള്‍ തൃപ്പൂണിത്തുറയില്‍ നടത്തിയിരുന്ന ഡയറി ഫാം നഷ്ടത്തിലായിരുന്നു. ഭാര്യ ടിബി രോഗം ബാധിച്ചാണ് മരിച്ചത്. ഭാര്യയുടെ ചികിത്സക്കായി ധാരാളം പണം ചെലവിട്ടെന്നും ഇതു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും ഇയാള്‍ പറയുന്നു. സാമ്പത്തിക ബാധ്യത മറികടക്കുന്നതിനാണ് താന്‍ ഈ ജോലി തെരഞ്ഞെടുത്തതെന്ന് അശോകന്‍ പോലീസില്‍ മൊഴി നല്‍കി.

പിടിയിലായ സ്ത്രീകള്‍ ഒന്നര വര്‍ഷത്തോളമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇവര്‍ ഒരു മാസം മുമ്പാണ് അശോകനൊപ്പം ചേര്‍ന്നതെന്ന് കളമശേരി സിഐ എസ്. ജയകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ഒരുമാസമായി അശോകന്റെ പേരില്‍ വാടകക്കെടുത്ത വീട്ടിലാണ് ഇടപാട് നടത്തിയിരുന്നത്. ഇടപാടുകാരെ ഫോണില്‍ വിളിച്ചു വരുത്തി ഇവരുടെ കാറിലാണ് വീട്ടില്‍ എത്തിച്ചിരുന്നത്. നടത്തിപ്പുകാരുടെ വാഹനം മാത്രം വന്നിരുന്നതിനാല്‍ നാട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നില്ല. 8000 മതല്‍ 10000 രൂപവരെയാണ് ഇവര്‍ ഇടപാടുകാരില്‍ ഈടാക്കിയിരുന്നത്.

സിനിമയിലും സീരിയലിലും അഭിനയിക്കുന്ന ചില ജൂണിയര്‍ നടിമാരും അശോകന്റെ സംഘത്തില്‍ അംഗങ്ങളാണ്. ഇവര്‍ക്ക് 25,000 രൂപ വരെയാണ് വിലയിട്ടിരുന്നത്. കിട്ടുന്ന പണത്തിന്റെ ഒരു പങ്കാണ് അശോകന്‍ കൈവശപ്പെടുത്തിയിരുന്നത്. നടത്തിപ്പുകാരനായ തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി അശോകന്‍ (59), ഇടപാടുകാരെ എത്തിച്ചിരുന്ന കാര്‍ ഡ്രൈവര്‍ അബ്ദുള്‍ ഗഫൂര്‍ (25), ഇടപാടുകാരായ ഗോഡ് ഫ്രെ (44), ആനന്ദന്‍ (43) എന്നിവരും മൈസൂര്‍, നേപ്പാള്‍ സ്വദേശിനികളായ രണ്ട് യുവതികളുമാണ് ഇന്നലെ പോലീസിന്റെ പിടിയിലായത്. ഇവരുടെ കൈയില്‍ നിന്നും ഒരു കാര്‍, സ്കൂട്ടര്‍, ഏഴ് മൊബൈല്‍ ഫോണുകള്‍, 20,000 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Related posts