ക​ണ്ണൂ​ർ താ​ണ​യി​ൽ പൂ​ട്ടി​യി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്നു  മോഷണ ശ്രമം; ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുടമ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ താ​ണ​യി​ൽ പൂ​ട്ടി​യി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ചാ​ശ്ര​മം. താ​ണ ഭാ​ര​ത് ഗ്യാ​സി​നു സ​മീ​പ​ത്തെ മു​ഹ​മ്മ​ദ് ഫി​ദ​ലി​ന്‍റെ പൂ​ട്ടി​യി​ട്ട വീ​ട്ടി​ലാ​ണു ക​വ​ർ​ച്ചാ​ശ്ര​മം ന​ട​ന്ന​ത്. വീ​ട് പൂ​ട്ടി കോ​ഴി​ക്കോ​ടു​ള്ള വീ​ട്ടി​ൽ പോ​യ​താ​യി​രു​ന്നു കു​ടും​ബം. ഇ​ന്നു​രാ​വി​ലെ 7.30 ഓ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട് കു​ത്തി​ത്തു​റ​ന്ന​നി​ല​യി​ൽ ക​ണ്ട​ത്.

വീ​ടി​ന്‍റെ ഗെ​യി​റ്റ് താ​ഴി​ട്ടു പൂ​ട്ടി​യി​ട്ടി​രു​ന്നു​വെ​ങ്കി​ലും ഗെ​യി​റ്റ് തു​റ​ക്കാ​തെ മ​തി​ൽ ചാ​ടി​യാ​ണ് ക​വ​ർ​ച്ച​ക്കാ​ർ അ​ക​ത്തു​ക​ട​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്നു. വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തു​ള്ള വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ മോ​ഷ്‌​ടാ​ക്ക​ൾ താ​ഴ​ത്തെ​യും മു​ക​ളി​ല​ത്തെ​യും മു​റി​ക​ളി​ലെ അ​ല​മാ​ര​ക​ൾ പ​രി​ശോ​ധി​ച്ചു​വെ​ങ്കി​ലും ഒ​ന്നും കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ച്ചി​ല്ല.

വീ​ട്ടി​ൽ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കാ​റി​ല്ലെ​ന്ന് വീ​ട്ടു​​ടമ പ​റ​ഞ്ഞു. മോ​ഷ്‌​ടാ​ക്ക​ൾ മു​ക​ളി​ല​ത്തെ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യു​ടെ താ​ക്കോ​ൽ ക​ണ്ടെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ തു​റ​ന്ന​നി​ല​യി​ലാ​ണ്. ഇ​തി​ലു​ണ്ടാ​യി​രു​ന്ന ചി​ല രേ​ഖ​ക​ളും മ​റ്റും കി​ട​ക്ക​യി​ൽ വാ​രി​വി​ത​റി​യ നി​ല​യി​ലാ​ണ്. എ​ല്ലാ മു​റി​ക​ളും ക​വ​ർ​ച്ച​ക്കാ​ർ പ​രി​ശോ​ധി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ മ​ന​സി​ലാ​യി​ട്ടു​ണ്ട്. വീ​ട്ടു​ട​മ ടൗ​ൺ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts