അറിയുമോ ഇവനെ ? പെരുമ്പാവൂര്‍ ജിഷവധക്കേസില്‍ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

jishaആലുവ: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷാ വധക്കേസില്‍ കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പോലീസ് പുറത്തുവിട്ടു.  മെലിഞ്ഞ ശരീരത്തോടു കൂടിയ ഇയാള്‍ക്ക് ഏകദേശം 5 അടി 7 ഇഞ്ച് ഉയരമുണ്ടെന്നാണ് കരുതുന്നത്. മുടി അലസമായിട്ട നിലയിലുള്ള ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. ജിഷ കൊല്ലപ്പെട്ട ദിവസം സംശയകരമായ സാഹചര്യത്തില്‍ കണ്ടയാളുടെ രേഖാചിത്രം സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് തയാറാക്കിയത്.

നേരത്തെ പോലീസ് രേഖാചിത്രം തയാറാക്കിയിരുന്നെങ്കിലും സാമ്യമുള്ളയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പുതിയ അന്വേഷണ സംഘം എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ സമീപവാസികളില്‍നിന്നും മൊഴിയെടുത്തതിന്റെ അടിസഥാനത്തിലാണ് ഈ രേഖാചിത്രം തയാറാക്കിയത്. ആദ്യത്തെ രേഖാചിത്രം കൊല്ലപ്പെട്ട ജിഷയുടെ വീടിനു സമീപമുള്ള ഇരിങ്ങോള്‍ക്കാവില്‍ സംശയാസ്പദമായി കണ്ട ഏകദേശം 40 വയസ് തോന്നിക്കുന്നയാളുടേതായിരുന്നു. രേഖാചിത്രവുമായി സാമ്യമുള്ളവരെക്കുറിച്ച് വിവരം ലഭിച്ചാല്‍ അന്വേഷണ സംഘത്തെ വിവരമറിയിക്കണം.

Related posts