പത്തനംതിട്ട: കേന്ദ്രസര്‍ക്കാരിന്റെ വിവിധ കാര്‍ഷിക വികസന പദ്ധതികളില്‍ അവഗണന നേരിട്ട പത്തനംതിട്ട ജില്ലയില്‍ നിന്ന് ആറന്മുളയിലെ വിമാനത്താവളം പദ്ധതി പ്രദേശത്തോടു ചേര്‍ന്നുള്ള നെല്‍ക്കൃഷിക്ക് കേന്ദ്രസഹായം തേടുന്നു. ആറന്മുളയിലെ പാടശേഖരം നെല്‍ക്കൃഷിക്ക് ഉപയുക്തമാക്കുന്നതടക്കമുള്ള പദ്ധതികള്‍ക്കാണ് കേന്ദ്രസഹായം വേണ്ടിവരുന്നത്. പ്രധാനമന്ത്രി വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഭാഗമായ കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതി (ഖാരിഫ് – 2016) യില്‍ പത്തനംതിട്ട ജില്ല തഴയപ്പെട്ടിരുന്നു. പദ്ധതിയില്‍ പത്തനംതിട്ടയ്ക്കൊപ്പം ആലപ്പുഴ ജില്ലയാണ്് ഒഴിവാക്കപ്പെട്ടത്.
തെരഞ്ഞെടുക്കപ്പെട്ട വിളകള്‍ക്ക് പദ്ധതി പ്രകാരം ഇന്‍ഷ്വറന്‍സ് സംരക്ഷണം ഖാരിഫ് 2016. നെല്ല്, അടയ്ക്ക, കുരുമുളക്, ഇഞ്ചി, കരിമ്പ്, മഞ്ഞള്‍, ഏലം, കൈതച്ചക്ക, വാഴ, ജാതി തുടങ്ങിയ വിളകളാണ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പൊതുമേഖലയിലുള്ള അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷ്വറന്‍സ് കമ്പനിയാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. ഓരോ വിളയും ഇന്‍ഷ്വര്‍ ചെയ്യാന്‍ കര്ഷകന് പ്രീമിയം അടയ്ക്കേണ്ടതുണ്ട്.
കേരളത്തിന്റെ നെല്ലറയായ കുട്ടനാട് ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയും അപ്പര്‍കുട്ടനാട് പ്രദേശങ്ങളുള്‍ക്കൊള്ളുന്ന പത്തനംതിട്ട ജില്ലയും പദ്ധതിക്കു പുറത്തായത് കൃഷിവകുപ്പിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് ആക്ഷേപമുണ്ട്. കേരളത്തിലെ കാര്‍ഷിക വിളകളുടെ ഇന്‍ഷ്വറന്‍സ് ചുമതല റിലയന്‍സ് കമ്പനിക്കാണ്. എന്നാല്‍ ഇതംഗീകരിച്ച് കൃഷിവകുപ്പ് വിജ്ഞാപനം ഇറക്കിയിട്ടില്ല. പ്രകൃതിദുരന്തങ്ങളും വിളനാശവും ഏറെ അനുഭവപ്പെടുന്ന പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കര്‍ഷകരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദവുമുണ്ടായിട്ടില്ല. ഈ ജില്ലകള്‍ക്കായി മറ്റു പദ്ധതികള്‍ വരുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതേവരെ നടപടിയായിട്ടില്ല.
കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ നിന്നു പത്തനംതിട്ട ജില്ല ഒഴിവാക്കപ്പെട്ടപ്പോള്‍ അടിയന്തരമായി മറ്റൊരു പദ്ധതി ആറന്മുളയെ ഉള്പ്പെടുത്തുന്നതിനെക്കുറിച്ചാണ ്കൃഷി വകുപ്പ് ആലോചിക്കുന്നത്.കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍കെവിവൈ), പ്രധാനമന്ത്രി കൃഷി സിഞ്ചാല്‍ യോജന എന്നീ പദ്ധതികളില്‍ ഏതെങ്കിലും ഉള്‍പ്പെടുത്തി ആറന്മുളയിലെ നെല്‍പ്പാട ങ്ങളില്‍ നൂറുമേനി വിളയിക്കാനാകുമോയെന്നു പരിശോധിച്ചുവരികയാണ്. ഈ പദ്ധതികളുടെ സഹായം തേടുമെന്ന് കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതനുസരിച്ചുള്ള പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയാറാക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആറന്മുള വിമാനത്താവള ത്തിനായി മണ്ണിട്ടു നികത്തിയ പാടശേഖരങ്ങള്‍ പൂര്‍വ സ്ഥിതി യിലാക്കി നെല്‍ കൃഷി നടത്തു മെന്നാണ് കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞിരു ന്നത്. എന്നാല്‍ മണ്ണിട്ട് നികത്തിയ സ്ഥലം വീ ണ്ടും നെല്‍പ്പാടം ആക്കു ന്നതിലെ പ്രായോഗിക ബുദ്ധിമുട്ടും സ്ഥലം ഏറ്റെ ടുക്ക ുന്നതു സംബന്ധിച്ച നിയമ ത്തിന്റെ നൂലാമാലയുമെല്ലാം കണക്കാക്കി വിമാനത്താവള പദ്ധ തി പ്രദേശത്തിനു സമീപമുള്ള തരിശു നില ങ്ങളില്‍ കൃഷിയിറക്കാനു ള്ള പദ്ധതി രൂപപ്പെടുത്തിയാണ് കൃഷിവകുപ്പ് റിപ്പോര്‍ട്ടു നല്‍കിയത്.
ഇതനുസരിച്ച് കര്‍ഷകരു ടെ യോഗം വിളിച്ച് 56 ഹെക്ടര്‍ സ്ഥലത്ത് കൃഷിയിറക്കാമെന്ന് കണ്ടെത്തുകയായി രുന്നു. വര്‍ഷങ്ങളായി കൃഷി നിലച്ച് തരിശുകിടക്കുന്ന പാടങ്ങളില്‍ പുല്ലും കുറ്റിച്ചെടികളും വളര്‍ന്ന് ഭൂമി കൃഷി യോഗ്യമല്ലാതായി. വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമില്ലാതായതോടെ നെല്‍പ്പാടങ്ങളില്‍ വെള്ളക്കെട്ടും രൂപപ്പെട്ടു. ഈ തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കണമെങ്കില്‍ വന്‍ സാമ്പത്തിക ചെലവ് ഉണ്ടാകും. കൃഷി ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ച കര്‍ഷകരും സര്‍ക്കാര്‍ അടിസ്ഥാന സൗകര്യവും മറ്റ് സഹായങ്ങളും നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആറന്മുളയിലെ ഒരു ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമാക്കണമെങ്കില്‍ നാല്പതിനായിരത്തോളം രൂപ ചെലവഴിക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്ക്.
കൃഷി ചെയ്യാനായി കണ്ടെത്തിയ 56 ഹെക്ടര്‍ നിലം ഒരുക്കിയെടുക്കാന്‍ മാത്രം രണ്ടു കോടിയിലേ റെ രൂപ ചെലവാക്കേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. വെള്ളക്കെട്ട് ഒഴിവാക്കാനായി തോടും നീര് ച്ചാലുകളും നവീകരിക്കുന്നതിനും വന്‍ തുക ചെലവാക്കേണ്ടി വരും. നാല് കിലോമീറ്റര്‍ ദൂരത്തില്‍ കോഴി ത്തോട് നവീകരിക്കാന്‍ ചെറുകിട ജലസേചനവകുപ്പ് 75 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയാറാ ക്കിയിരിക്കുന്നത്. കൃഷി ചെയ്യാന്‍ ലക്ഷ്യമിട്ടിരിക്കുന്ന ആറന്മുളയിലെ വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവാക്കി കൃഷിക്ക് ഉപയുക്തമാക്കണമെങ്കില്‍ കോടികള്‍ ചെലവഴിക്കേണ്ടി വരും. എന്നാല്‍ ഇതിനാവശ്യമായ ഫണ്ട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ലഭിച്ചിട്ടുമില്ല. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് മതിയായ ഫണ്ട് ലഭ്യമാകാത്ത സാഹചര്യത്തിലാണ് കേന്ദ്രപദ്ധതികളില്‍ ആറന്മുളയിലെ കൃഷി ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നത്.