എസ്‌ഐയെ ഡ്യൂട്ടിക്കിടെ അടിച്ചുവീഴ്ത്തിയ യുവാവ് അറസ്റ്റില്‍

ekm-simardanamകോതമംഗലം:  കുട്ടമ്പുഴ പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐയെ ഡ്യൂട്ടിക്കിടെ അടിച്ചു വീഴ്ത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു.കുട്ടമ്പുഴ അട്ടിക്കളം കൊരട്ടിക്കുന്നേല്‍ ജോയേഷ്(21)ആണ് അറസ്റ്റിലായത്.തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് അട്ടിക്കുളത്തെ ആംഗന്‍വാടിയുടെ മുകള്‍ നിലയില്‍ വച്ചാണ് ജോയേഷ് എഎസ്‌ഐ ശരചന്ദ്രന്ദ്രകുമാറിനെ സ്പാനര്‍ കൊണ്ട ് അടിച്ചു വീഴ്ത്തിയത്.സമീപ വീട്ടിലെ ഗൃഹനാഥന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.പ്രതി അതിക്രമിച്ചു രാത്രി വീട്ടില്‍ കയറിയതിന് ഗൃഹനാഥന്‍ തല്ലിയോടിച്ചിരുന്നു.

ഗൃഹനാഥന്റെ കൈയില്‍ നിന്ന് സ്പാനര്‍ തട്ടിപ്പറിച്ച് വീട്ടില്‍ നിന്ന് ഓടിയ പ്രതി ആംഗന്‍ വാടിയുടെ മുകളില്‍ ഒളിച്ചിരിക്കുന്നതിനിടെയാണ് എഎസ്‌ഐ ഇവിടെ എത്തിയത്. ഗൃഹനാഥന്റെ അടിയേറ്റ് പ്രതിയുടെ മുഖത്ത് പാടുണ്ട ്. സംഭവ ശേഷം സുഹൃത്തിന്റെ ബൈക്കുമെടുത്ത് മൂവാറ്റുപുഴയില്‍ പോയി മുഖത്തെ പരിക്കില്‍ മരുന്ന് വച്ചുകെട്ടി തിരിക കുട്ടമ്പുഴയിലെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് അട്ടിക്കുളത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പോലീസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും വധശ്രമത്തിനും ജോയേഷിനെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Related posts