ഒറിഗണ്‍: ഒറിഗണിലും കെന്റ് റുക്കിയിലും നടന്ന ഡമോക്രാറ്റിക് പ്രൈമറിയില്‍ ബെര്‍ണി സാന്റേഴ്സ് ഒറിഗണില്‍ വന്‍ വിജയം നേടിയപ്പോള്‍, കെന്റ് റുക്കിയില് ഹില്ലരിയോട് നേരിയ വോട്ടുകളുടെ വ്യത്യാസത്തില്‍ പരാജയപ്പെട്ടു.
വിജയിക്കാന്‍ 2383 ഡലിഗേറ്റുകളുടെ പിന്തുണ ആവശ്യമുളളപ്പോള്‍ ഹില്ലരിക്ക് 2294 ഉം സാന്റേഴ്സിന് 1523 ഡലിഗേറ്റുകളുടേയും പിന്തുണ ലഭിച്ചു. ഇതോടെ ഹില്ലറിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഉറപ്പായി.
കലിഫോര്‍ണിയായില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സാന്റേഴ്സ് വിജയിച്ചാലും ഡമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം ലഭിക്കുക എന്നത് അസാധ്യമാണ്. ഇന്നത്തെ തെരഞ്ഞെടുപ്പിനുശേഷവും ബര്‍ണി സാന്റേഴ്സ് പിന്മാറാന് തയാറില്ല എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. ഡെമോക്രാറ്റിക് തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ അവസാന ശ്രമം നടത്തി നോക്കുന്നതിനാണ് സാന്റേഴ്സിന്റെ തീരുമാനം.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്