കുട്ടികളുടെ അഭിരുചികള്‍ അറിഞ്ഞ് വളര്‍ത്തണം: രാജസേനന്‍

TVM-RAJASENANനെയ്യാറ്റിന്‍കര: കുട്ടികളുടെ അഭിരുചികള്‍ അറിഞ്ഞ് അവരെ വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ തയാറാകണമെന്ന് ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍ പറഞ്ഞു. മലയാളികള്‍ മറന്നു പോകുന്ന മലയാള ഭാഷയേയും തനതു സംസ്കാരത്തേയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓര്‍മിപ്പിച്ചു. ഡോ. ജി.ആര്‍ പബ്ലിക് സ്കൂളില്‍ ആരംഭിച്ച ആര്‍ട്ട് ഫെസ്റ്റ്- ആനന്ദം 2016 ന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മാനേജിംഗ് ട്രസ്റ്റി സിസ്റ്റര്‍ മൈഥിലി അധ്യക്ഷയായിരുന്ന യോഗത്തില്‍ നടി അനുജോസഫ് വിശിഷ്ടാതിഥിയായിരുന്നു. സീനിയര്‍ പ്രിന്‍സിപ്പാള്‍ ഗൗരിനായര്‍, ട്രസ്റ്റ് സെക്രട്ടറി അഡ്വ. ആര്‍.എസ് ഹരികുമാര്‍, പിടിഎ പ്രസിഡന്റ് എം.കെ പ്രമീഷ് എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ മരിയാ ജോ ജഗദീഷ്, ട്രസ്റ്റി പി. രവിശങ്കര്‍ എന്നിവര്‍ വിശിഷ്ടാതിഥികള്‍ക്ക് സ്‌നേഹോപഹാരം നല്‍കി. ആറു വേദികളിലായി നടക്കുന്ന കലോത്സവം 16 ന് സമാപിക്കും.

Related posts