കോണ്‍ഗ്രസിലെ തമ്മില്‍ത്തല്ലല്ല തന്റെ വിജയഘടകം: വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ

TCR-SUNIKUMARതൃശൂര്‍: രാഷ്ട്രീയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നു തൃശൂരിലെ സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ.  കോണ്‍ഗ്രസിലെ തര്‍ക്കങ്ങളുടെ ആനുകൂല്യം തന്റെ വിജയത്തിന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പ്രസ്ക്ലബിന്റെ ഇലക്ഷന്‍ മുഖാമുഖം പരിപാടി “പോരിന്റെ പൂര’ ത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങള്‍ക്ക് ആപേക്ഷികമായ വികസനം തൃശൂരില്‍ ഉണ്ടായിട്ടില്ല. വിഭവങ്ങള്‍ ഉണ്ടായിട്ടും തൃശൂരിന്റെ കുടിവെള്ളപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ഇതുവരെയുമായിട്ടില്ല.

വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയാതീതമായ ഐക്യം ഇല്ലാത്തതാണ് കാരണം. നിലവില്‍ കോര്‍പറേഷനു പിന്നാലെ എംഎല്‍എകൂടി ഇടതായി വന്നാല്‍വികസന പ്രവര്‍ ത്ത നങ്ങള്‍ ഏകീകരിക്കാനാവും. തൃശൂരിന്‍െറ പൈതൃകം പരിഗ ണിച്ചുകൊണ്ടുള്ള വികസന സങ്കല്പമാണ് തനിക്കുള്ളത്. എതിരാളികളെ ക്കു റിച്ചോ കാല്‍നൂറ്റാ ണ്ടുകാലം തൃശൂരിന്റെ എംഎല്‍എ ആയിരുന്നയാളെക്കുറിച്ചോ അപവാദം പറയാനില്ല. തന്റെ രാഷ്ട്രീയം ജനങ്ങള്‍ക്കുമുന്നില്‍ അവതരി പ്പിച്ചു കൊണ്ടാണ് വോട്ടു തേടുന്നത്.

കൃഷിയും സാമ്പത്തികവും അടക്കം മൂഴൂവന്‍ മേഖലകളിലും യുഡിഎഫ് സര്‍ക്കാര്‍ പരാജയമായിരുന്നു. അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വികസനം ഏട്ടിലെ പശുവാണെന്നും സുനില്‍കുമാര്‍ പറഞ്ഞു.     ജയിച്ചാല്‍ മന്ത്രിയാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മണ്ഡലം പിടിക്കുക എന്ന ദൗത്യമാണ് പാര്‍ട്ടി തന്നെ എല്‍പ്പിച്ചിരിക്കുന്നതെന്നായിരുന്നു മറുപടി. തെരഞ്ഞെടുപ്പിനും എല്‍എഡിഎഫ് അധികാരത്തില്‍ വന്ന തിനും ശേഷമാണ് മന്ത്രിമാര്‍ ആരാകണമെന്നു തീരുമാനിക്കുന്നത്. സാധാരണ കുടുംബത്തില്‍ നിന്നുവന്നതന്നെ ഈ നിലയിലാക്കിയതു പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

Related posts