
വടക്കഞ്ചേരി: പ്രതിസന്ധികാലത്ത് കൈതാങ്ങാകാൻ സഹകരണമേഖല വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണെന്ന് മന്ത്രി എ.കെ.ബാലൻ. കണ്ണന്പ്ര സഹകരണ സേവന ബാങ്കിനു കീഴിൽ തുടങ്ങുന്ന കണ്ണന്പ്ര കോ-ഓപ്പറേറ്റീവ് ബസാറിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൂപ്പർമാർക്കറ്റ്, ടെക്സ്റ്റൈൽസ്, ഫുഡ്കോർട്ട്, ഐഎ എസ് അക്കാദമി എന്നിവയാണ് കോ-ഓപ്പറേറ്റീവ് ബസാറിൽ ഒരുക്കിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ സൂപ്പർമാർക്കറ്റ് മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്.
ചടങ്ങിൽ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണി അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ സി.കെ.രാജേന്ദ്രൻ സഹകരണ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
സൂപ്പർ മാർക്കറ്റിന്റെ വെബ് സൈറ്റിന്റെ സ്വിച്ച് ഓണ്‍ കർമവും ആദ്യവില്പനയും അദ്ദേഹം നിർവഹിച്ചു. ബാങ്ക് സെക്രട്ടറി ആർ.സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണന്പ്ര പഞ്ചായത്ത് പ്രസിഡന്റ് ഡി.റെജിമോൻ, വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അനിത പോൾസണ്‍,
സഹകരണസംഘം ജോയിന്റ് ഡയറക്ടർ പ്രേമാമണി, ഐസിഡിഎസ് പ്രോജക്ട് മാനേജർ വി.ജി.കണ്ണൻ, പഞ്ചായത്തംഗം കെ. പ്രസന്നകുമാരി, പുതുക്കോട് സഹകരണബാങ്ക് പ്രസിഡന്റ് എ.കെ.സെയ്ത് മുഹമ്മദ്, സഹകരണസംഘം അസിസ്റ്റൻറ് രജിസ്ട്രാർ ഇ.കെ.നാരായണൻ, സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടർ കെ.രാധ എന്നിവർ പ്രസംഗിച്ചു.
ബാങ്ക് പ്രസിഡൻറ് പി.കെ.ഹരിദാസൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി.ആർ.സാലിൻ നന്ദിയും പറഞ്ഞു.