ഇത് പഴയ പരിപാടി തന്നെ ! ആദ്യത്തെ പെട്ടി തുറന്നപ്പോള്‍ മതഗ്രന്ഥങ്ങള്‍ ബാക്കിയുള്ളവ തുറന്നു നോക്കാതെ മലപ്പുറത്തേക്കും കോഴിക്കോട്ടേക്കും കൊണ്ടു പോയി; മന്ത്രി ജലീലിന് കുരുക്ക് മുറുകുന്നു…

ദുബായില്‍ നിന്ന് യുഎഇ കോണ്‍സുലേറ്റിലേക്കെന്ന പേരില്‍ അയച്ച പാഴ്‌സലുകള്‍ക്ക് ഒരു രേഖയും ഇല്ലെന്ന് കണ്ടെത്തിയതോടെ മന്ത്രി കെ.ടി ജലീലിനു മേലുള്ള കുരുക്ക് മുറുകുന്നു. നയതന്ത്ര ബാഗേജിന്റെ മറവിലുള്ള സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതോടെയാണ് ഇക്കാര്യങ്ങളെല്ലാം പുറത്തു വന്നത്.

ഈ പാഴ്‌സലുകളുടെ ഉറവിടമോ ലക്ഷ്യ സ്ഥാനമോ വ്യക്തമല്ലെന്നതാണ് സംഭവത്തെ കൂടുതല്‍ ദുരൂഹമാക്കുന്നത്.
അത്തരം പാഴ്‌സലാണ് കേരള സര്‍ക്കാരിന്റെ വാഹനത്തില്‍ കൊണ്ടുപോയതും വിതരണം ചെയ്തതും. ഇടപാടുകള്‍ എല്ലാം യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെയായിരുന്നു എന്നത് വ്യക്തമായ ആസൂത്രണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

രണ്ടുവര്‍ഷമായി നയതന്ത്ര പാഴ്‌സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നു കസ്റ്റംസിനു സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍കുമാറിന്റെ രേഖാമൂലമുള്ള മറുപടി.യും ജലീലിനെ വെട്ടിലാക്കും. യു.എ.ഇയില്‍നിന്നു നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ എത്തിച്ചു വിതരണം നടത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഇത്.

തന്റെ അറിവോടെ ഇക്കാര്യം നടന്നിട്ടില്ലെന്നും ഇ-മെയിലിലൂടെ സുനില്‍ കുമാര്‍ വിശദീകരിച്ചതോടെ അന്വേഷണം മുന്‍ പ്രോട്ടോകോള്‍ ഓഫീസറിലേക്കും നീളുമെന്നാണ് സൂചന. മന്ത്രിക്കു കീഴിലുള്ള സി-ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങള്‍ കൊണ്ടുപോയത്. ഇരുപതോളം വലിയ പെട്ടികളിലായാണു മതഗ്രന്ഥങ്ങള്‍ എത്തിച്ചെന്നു കരുതുന്നത്. ഈ പെട്ടികളില്‍ സ്വര്‍ണമടക്കം മറ്റു പലതും കൊണ്ടുവന്നതായി എന്‍.ഐ.എ. സംശയിക്കുന്നു.

കൊണ്ടു വന്ന പെട്ടികളില്‍ ഒന്ന് തുറന്ന് മതഗ്രന്ഥമാണെന്ന് വിശ്വസിപ്പിക്കുകയും ബാക്കിയുള്ളവ സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്കും കോഴിക്കോട്ടേക്കും കൊണ്ടുപോകുകയും ചെയ്തു. മതഗ്രന്ഥം നയതന്ത്ര പാഴ്‌സലായി കൊണ്ടുവന്ന സംഭവത്തില്‍ മന്ത്രി ജലീല്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മെയിന്റനന്‍സ് നിയമം, ഫോറിന്‍ ട്രേഡ് റെഗുലേഷന്‍/കോണ്‍ട്രിബ്യൂഷന്‍ നിയമങ്ങള്‍, റിസര്‍വ് ബാങ്ക് നിയമം തുടങ്ങിയവ ലംഘിച്ചെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. രേഖകളൊന്നും ഇല്ലാതെ മതഗ്രന്ഥം എത്തിയതിലും ദുരൂഹത ഏറെയാണ്.

ഈ മതഗ്രന്ഥം ആര്‍ക്കു വേണ്ടി ആര് അയച്ചു, ആര് സ്വീകരിച്ചു തുടങ്ങിയ കാര്യങ്ങളൊന്നും വ്യക്തമല്ല. പാഴ്‌സലുകളില്‍ മുഴുവന്‍ മതഗ്രന്ഥമായിരുന്നോയെന്ന ചോദ്യമാണ് ഈ ഘട്ടത്തില്‍ ഉയരുന്നത്.

എന്ത് ഉറപ്പില്‍, എന്ത് രേഖകളുടെ ബലത്തില്‍ ഇവ സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയി എന്നിവ ജലീലിന് വിശദീകരിക്കേണ്ടി വരും. ഏറെ ദുരൂഹമാണ് ഈ ഇടപാടുകള്‍. ദുബായ് വിമാനത്താവളത്തില്‍ പാഴ്സല്‍ സ്വീകരിച്ച് ബുക്ക് ചെയ്തത് വിമാനക്കമ്പനിയായ എമിറേറ്റ്സിലെ ഉദ്യോഗസ്ഥനാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാര്‍ഗോ വില്ലേജില്‍തന്നെ താമസിക്കുന്ന ഇദ്ദേഹത്തിന് ആര് പാഴ്സല്‍ കൊടുത്തെന്നു വ്യക്തമല്ല.

തനിക്ക് കോണ്‍സുലേറ്റില്‍ നിന്ന് ലഭിച്ചത് മതഗ്രന്ഥമാണ് എന്ന് സ്ഥാപിക്കാന്‍ ജലീല്‍ പുറത്ത്് വിട്ട രേഖ പ്രകാരം 4479 കിലോഗ്രാം തൂക്കമുള്ള 250 പാക്കറ്റുകളാണ് വന്നിട്ടുള്ളത്. സാധാരണഗതിയില്‍ എന്ത് സാധനങ്ങള്‍ അയക്കുമ്പോഴും ആര് പറഞ്ഞിട്ടാണ് അയക്കുന്നത് എന്നതിന് രേഖവേണം. ഇവിടെ അതൊന്നുമില്ല.

സാധാരണ, വിമാനത്താവളത്തിലെത്തിയ പാഴ്സല്‍ വാങ്ങാന്‍പോകുന്ന ആളിന്റെ പാസ്പോര്‍ട്ട് രേഖകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വാങ്ങിവെക്കാറുണ്ട്. എന്നാല്‍, വിവാദ പാഴ്സല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വാങ്ങിയതാര് എന്നതിലും വ്യക്തതയില്ല ഇതെല്ലാം സംഭവത്തിന്റെ ദുരൂഹത കൂട്ടുന്നു. കസ്റ്റംസിലുള്ളവരുടെ സഹായവും ഇതിന് കിട്ടിയിട്ടുണ്ടെന്നാണ് സൂചന.

ഫോണില്‍ കിട്ടിയ നിര്‍ദ്ദേശപ്രകാരം ഒരു കസ്റ്റംസ് ക്ലിയറന്‍സ് ഏജന്റാണ് മാര്‍ച്ച് നാലിനെത്തിയ പാഴ്സല്‍ സ്വീകരിച്ചത്. ഇതിന് 81,000 രൂപ അടച്ചിട്ടുണ്ട്. മുമ്പ് വന്ന പാഴ്സലുകള്‍ക്കെല്ലാം 10,000 രൂപയില്‍ താഴെ മാത്രമാണ് അടച്ചിരുന്നത്. കാര്‍ഗോ കോംപ്ലക്സില്‍നിന്ന് കെ.എല്‍.1 സി 6264 എന്ന രജിസ്‌ട്രേഷനിലുള്ള പ്ലാറ്റ്‌ഫോം ലോറിയില്‍ 250 പാക്കറ്റുകളടങ്ങിയ പാഴ്സല്‍ മാര്‍ച്ച് ആറിന് യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് പോയി.

അതില്‍ 28 പാഴ്സലുകള്‍ മന്ത്രി ജലീലിന്റെ കീഴിലുള്ള സര്‍ക്കാര്‍സ്ഥാപനമായ സി-ആപ്റ്റിലേക്ക് കോണ്‍സുലേറ്റ് വാഹനത്തില്‍ കൊണ്ടുപോയി. അവിടെനിന്ന് സി-ആപ്റ്റ് വാഹനത്തില്‍ ഇവ മലപ്പുറം ജില്ലയിലേക്കു കൊണ്ടുപോയി. ഒരു പാഴ്സല്‍ സി-ആപ്റ്റ് വാഹനത്തില്‍തന്നെ ബെംഗളൂരുവിലേക്കും കൊണ്ടുപോയി. ഇത് ജലീലിനെ വെട്ടിലാക്കുമെന്നാണ് സൂചന.

Related posts

Leave a Comment