ഗുരുവായൂരിലെ അമിത ഓട്ടോക്കൂലി; തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നത് ‘അരിക്കല്‍” സംഘം

pkd-autostandഗുരുവായൂര്‍: ഗുരുവായൂരിലെ അമിത ഓട്ടോക്കൂലിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ഗുരുവായൂരിലെത്തുന്ന തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നത് ഓട്ടോറിക്ഷാക്കാരിലെ “അരിക്കല്‍’ സംഘങ്ങള്‍.പാര്‍ക്കുകളില്‍ കിടക്കാതെ റോഡുകളിലൂടെ യാത്രക്കാരെ തേടി നടക്കുന്നവര്‍ക്ക് ശരിയായ ഓട്ടോ തൊഴിലാളികള്‍ നല്‍കിയിരിക്കുന്ന പേരാണ് “അരിക്കല്‍’. ഇവരില്‍ ഭൂരിപക്ഷത്തിനും അംഗീകൃത ട്രേഡ് യൂണിയനുകളുമായി ബന്ധമുണ്ടാകില്ല.

മര്‍ച്ചന്റ്‌സ് അസോസിയേഷന് സമീപത്ത് നിന്ന് മമ്മിയൂര്‍ ക്ഷേത്രത്തിലേക്ക് 70രൂപയും, ഗുരുവായൂരില്‍ നിന്ന്് മുന്നുകിലോമീറ്റര്‍ ചുറ്റളിവിലുള്ള തിരുവെങ്കിടം, പാര്‍ത്ഥസാരഥി, മമ്മിയൂര്‍, നാരായണം കുളങ്ങര എന്നീക്ഷേത്രങ്ങിളില്‍ കൊണ്ടുപോകുന്നതിന് 250മുതല്‍ 400വരെ വാങ്ങുന്നവരുമുണ്ട്. ഓട്ടോറിക്ഷകളില്‍ കയറുമ്പോള്‍ ചാര്‍ജ്ജ് പറയില്ല. ഇറങ്ങേണ്ട സ്ഥലത്തെത്തുമ്പോഴാണ് അമിത കൂലി പറയുക. ദര്‍ശനത്തിനെത്തുന്നവര്‍ കേസിനും പരാതിക്കും നില്‍ക്കാതെ പറയുന്ന കൂലി നല്‍കി ഒഴിവാകും. ആരെങ്കിലും കൂലിയുടെ പേരില്‍ തര്‍ക്കിച്ചാല്‍ അസഭ്യവും ഭീഷണിയുമാണ്.

രാത്രിയിലാണെങ്കില്‍ ചെറിയ ദൂരത്തേക്ക് ഓട്ടം വരാന്‍ വിസമ്മതിക്കുന്നത് പതിവാണ്. ഗുരുവായൂരില്‍ മാന്യമായ കൂലി വാങ്ങി തൊഴിലെടുക്കുന്ന ഭൂരിപക്ഷം ഓട്ടോ തൊഴിലാളികളെയും സംശയത്തിന്റെ നിഴലിലാക്കുകായാണ് ഇത്തരം സംഘങ്ങള്‍.    ഓട്ടോറിക്ഷക്കാരുടെ അമിത കൂലിക്കെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ 26ന് പോലീസ്, ആര്‍ടിഒ, അംഗീകൃത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ എന്നിവരുടെ യോഗം നഗരസഭയില്‍ ചേരുന്നുണ്ട്. ക്ഷേത്രനഗരത്തിലെ ഓട്ടോകളില്‍ മീറ്റര്‍ പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ചും പ്രീപെയ്ഡ് സംവിധാനം ഏര്‍പ്പെടുത്താനും കര്‍ശന നിര്‍ദ്ദേശം നല്‍കും.

Related posts