ചാത്തന്നൂര്‍ :ചിറക്കര,ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ജപ്പാന് കുടിവെളള പൈപ്പ്പൊട്ടി ഒലിച്ച് റോഡുകള്‍ കുളമാകുന്ന . പാഴാകുന്നത് ഗ്യാലന് കണക്കിനുകുടിവെളളം.മാസങ്ങളായി പൈപ്പുകള്‍ പൊട്ടിയൊലിച്ചിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല.നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും റോഡുകള്‍ തകര്‍ന്നിട്ടും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.ഏറം മാടന്‍നടയ്ക്ക് സമീപത്തെ റോഡില്‍ കാരംകോട് വരെ അഞ്ചോളം സ്ഥലങ്ങളിലാണ്പൈപ്പുകള്പൊട്ടിയിട്ടുളളത്.കാരംകോട് മുതല്‍ ശീമാട്ടി കാപ്പെക്സ് ജംഗ്ഷന് വരെയും ഇതേ അവസ്ഥതന്നെയാണ്.പൈപ്പുകള്‍ പൊട്ടി റോഡില്‍ വന്ഗര്ത്തങ്ങളാണ്രൂപപ്പെട്ടിരിക്കുന്നത്.
ഇവിടങ്ങളില്‍ പൈപ്പ് പൊട്ടി ഒലിച്ച് വെളളം പാഴാകുന്നതുമൂലം ചിറക്കര പഞ്ചായത്തിലെപലഭാഗങ്ങളിലും കുടിവെളളം എത്തുന്നില്ലെന്ന പരാതിയും ഉണ്ട്.കടുത്ത വേനലില്‍ ജലക്ഷാമം രൂക്ഷമായ ഈ പ്രദേശങ്ങളില്‍ കുടിവെളളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. മുന്‍കാലങ്ങളില്‍ വേനല്‍ കടുക്കുന്നതോടെപഞ്ചായത്തുവക കുടിവെളളവിതരണം നടത്തിയിരുന്നു. ജപ്പാന് കുടിവെളളം വന്നതോടെ അത് നിലച്ചിരിക്കുകയാണ്.പൊട്ടിയ പൈപ്പുകള്‍ നന്നാക്കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.