ഒരു പേനയുടെ വില 1900 രൂപ; ഇതു കൊണ്ട് പരീക്ഷയെഴുതിയാല്‍ ജയം ഉറപ്പെന്ന് നിര്‍മാതാവ്; ജയിച്ചില്ലെങ്കില്‍ പണം തിരികെ നല്‍കും

pen600പഠിക്കാതെ പരീക്ഷ ജയിക്കാന്‍ കുറുക്കുവഴികള്‍ തേടുന്നവരാണ് ലോകത്തിലെ ഒട്ടുമിക്ക വിദ്യാര്‍ഥികളും. ഇത്തരക്കാരെ ജയിപ്പിക്കാനായി ഒരു കിടിലന്‍ മാര്‍ഗം കണ്ടു പിടിച്ചിരിക്കുകയാണ് ഗുജറാത്തിലെ പഞ്ചമഹല്‍ ജില്ലയിലെ ഒരു ക്ഷേത്രം. ദുഷ്യന്ത് ബാപ്പുജി എന്നയാള്‍ നിര്‍മിച്ച 1900 രൂപ വിലയുള്ള പേനയാണ് താരം. സരസ്വതി യാഗത്തിലൂടെ ലഭിച്ച ദിവ്യത്വം പ്രയോഗിച്ച് നിര്‍മിച്ച പേന കൊണ്ടെഴുതിയാല്‍ വിജയമുറപ്പാണെന്നാണ് ദുഷ്യന്തിന്റെ അവകാശവാദം.

പേനയുടെ ഒപ്പം ഒരു ലഘുലേഖയും നല്‍കുന്നുണ്ട്. ഇതില്‍ മാതാപിതാക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ നിരവധി ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഈ പേന ഉപയോഗിച്ച് പരീക്ഷയെഴുതിയ കുട്ടി പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ പേനയുടെ വില തിരിച്ചു നല്‍കുമെന്നാണ് വാഗ്ദാനം. 100 ശതമാനം ഗ്യാരണ്ടിയും ലഘുലേഖയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മൊബൈല്‍ നമ്പര്‍, പരീക്ഷാ രസീത്, ഹോള്‍ ടിക്കറ്റ്, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഐഡി എന്നിവ നല്‍കിയാല്‍ മാത്രമേ പേന ലഭിക്കുകയുള്ളൂ. എന്തായാലും പേനയുടെ ഫലപ്രാപ്തി കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

Related posts