ചെറായി : മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നാളെ ചെറുവൈപ്പ് വി ഡി എല്‍പി സ്കൂള്‍ അങ്കണത്തില്‍ ഇദ്ദേഹത്തിന്റെ അര്‍ധകായ പ്രതിമ സ്ഥാപിക്കും. യുവ ശില്‍പ്പിയും പിടിഎ കമ്മിറ്റി അംഗവുമായ കുഴുപ്പിള്ളി കോലോത്തും വീട്ടില്‍ സെബാസ്റ്റ്യന്‍ രൂപ കല്‍പ്പന ചെയ്ത അര്‍ധകായ പ്രതിമയാണ് സ്ഥാപിക്കുന്നത്. രണ്ടര അടി വലുപ്പമുള്ള ശില്പം സിമന്റിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉച്ചക്ക് 12 നു നടക്കുന്ന ചടങ്ങ് എസ് ശര്‍മ്മ എംഎല്‍എ ഉല്‍ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ കെ സി ജയന് അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രാജേഷ് മുഖ്യ അതിഥിയായിരിക്കും.പ്രധാന അധ്യാപകന് എം മനോജ്, വി എം പ്രിയദര്ശന്, വി വി രാജന്, സജിത മധു, ടി എസ് രശ്മി എന്നിവര്‍ പ്രസംഗിക്കും. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് പി ടി മോഹനന് ശില്പിയെ ആദരിക്കും.
ചെറുവൈപ്പ് സ്കൂളില്‍ അബ്ദുള്‍ കലാമിന്റെ പ്രതിമ സ്ഥാപിക്കും
