യു​വ​തി​ക​ളു​ടെ ആ​ത്മ​ഹ​ത്യ: രേ​ഷ്മ​യു​ടെ ഫേ​സ്ബു​ക്ക് ര​ഹ​സ്യ​ങ്ങ​ൾ തേ​ടി പോ​ലീ​സ്; ആ​ര്യ​യു​ടെ ഫോ​ൺ ക​ണ്ടെ​ത്താ​നാ​യി​ല്ല

ചാ​ത്ത​ന്നൂ​ർ: ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ന​വ​ജാ​ത ശി​ശു മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ രേ​ഷ്മ​യു​ടെ ഫേ​സ്ബു​ക്ക് ര​ഹ​സ്യ​ങ്ങ​ൾ പു​റ​ത്താ​കു​മെ​ന്ന ഭ​യ​ത്തി​ലാ​ണോ ബ​ന്ധു​ക്ക​ളാ​യ യു​വ​തി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന സം​ശ​യ​ത്തി​ൽ പോ​ലീ​സ്.

ഒ​രേ വീ​ട്ടി​ൽ സ​ഹോ​ദ​ര​ന്മാ​രു​ടെ ഭാ​ര്യ​മാ​രാ​യ രേ​ഷ്മ​യും ആ​ര്യ​യും വ​ലി​യ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. രേ​ഷ്മ​യു​ടെ ഫേ​സ്ബു​ക്ക് ര​ഹ​സ്യ​ങ്ങ​ൾ ആ​ര്യ​യ്ക്ക് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും അ​ത് വെ​ളി​പ്പെ​ടു​ത്തേ​ണ്ടി വ​രു​മെ​ന്ന ഭ​യ​വും മാ​ന​ഹാ​നി​യു​മാ​യി​രി​ക്കും ആ​ത്മ​ഹ​ത്യ​യി​ലേ​യ്ക്ക് ന​യി​ച്ച​തെ​ന്നു​മു​ള്ള നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

സ്വ​ന്തം ഭ​ർ​ത്താ​വി​ൽ ജ​നി​ച്ച ന​വ​ജാ​ത ശി​ശു​വി​നെ ക​രി​യി​ല​ക്കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച ക​ല്ലു​വാ​തു​ക്ക​ൽ വ​രി​ഞ്ഞ ഊ​ഴാ​യ്ക്കോ​ട് പേ​ഴു​വി​ള വീ​ട്ടി​ൽ രേ​ഷ്മ (22) റി​മാ​ൻ​ഡി​ൽ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ്.

കു​ഞ്ഞ് പി​ന്നീ​ട് മ​രി​ച്ചു. നാ​ല് സി​മ്മു​ക​ൾ രേ​ഷ്മ ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നും ഇ​തി​ൽ ഒ​രെ​ണ്ണം ക​ള​ഞ്ഞ​താ​യി ക​ണ്ടെ​ത്തി​യെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത​ല​വ​ൻ എ ​സി പി ​വൈ.​നി​സാ​മു​ദീ​ൻ പ​റ​ഞ്ഞു.​

അ​മി​ത​മാ​യി ഫോ​ൺ ചാ​റ്റിം​ഗി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് വി​ഷ്ണു രേ​ഷ്മ​യു​ടെ ഫോ​ൺ ന​ശി​പ്പി​ച്ചി​രു​ന്നു.​ഇ​തി​ന് ശേ​ഷം രേ​ഷ്മ, ആ​ര്യ​യു​ടെ ഫോ​ൺ ആ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

ആ​ര്യ​യെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച ദി​വ​സ​മാ​ണ് വി​ഷ്ണു​വി​ന്‍റെ സ​ഹോ​ദ​ര ഭാ​ര്യ യാ​യ ആ​ര്യ​യും സ​ഹോ​ദ​രി പു​ത്രി ഗ്രീ​ഷ്മ​യും ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

ആ​ര്യ​യും ഗ്രീ​ഷ്മ​യും ത​മ്മി​ൽ ബ​ന്ധു​ക്ക​ളെ​ന്ന​തി​നെ​ക്കാ​ൾ ആ​ത്മ​ബ​ന്ധ​മു​ള്ള സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ആ​ര്യ​യു​ടെ ഫോ​ൺ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ആ​ര്യ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സിം ​ന​മ്പ​രു​ക​ൾ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ഗ്രീ​ഷ്മ​യ്ക്ക് ഫോ​ൺ ഇ​ല്ലെ​ന്നാ​യി​രു​ന്നു ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും ഗ്രീ​ഷ്മ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ന​മ്പ​ർ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

സൈ​ബ​ർ സെ​ൽ മു​ഖേ​ന​യു​ള്ള അ​ന്വേ​ഷ​ണ​വും ഫേ​സ്ബു​ക്ക് ക​മ്പ​നി​യി​ൽ നി​ന്നും ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്.

രേ​ഷ്മ​യും ആ​ര്യ​യും ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ ക​യ​റി ഒ​ന്നി​ച്ച് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ക​യും ക​മ​ന്‍റി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സൈ​ബ​ർ സെ​ൽ ഉ​ദ്യാ​ഗ​സ്ഥ​രെ​യും മെ​ഡി​ക്ക​ൽ വി​ദ​ഗ്ദ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി എ ​സി പി ​വൈ.​നി​സാ​മു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘം വി​പു​ലീ​ക​രി​ച്ചി​ട്ടു​ണ്ട്.

രേ​ഷ്മ​യു​ടെ​യും മ​രി​ച്ച ആ​ര്യ, ഗ്രീ​ഷ്മ എ​ന്നി​വ​രു​ടെ​യും ഫെ​യ്സ് ബു​ക്ക് അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം.​ഗ​ൾ​ഫി​ൽ നി​ന്നെ​ത്തി​യ രേ​ഷ്മ​യു​ടെ ഭ​ർ​ത്താ​വ് വി​ഷ്ണു ക്വാ​റ​ന്‍റൈ​നി​ലാ​ണ്.

ഗ്രീ​ഷ്മ​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ കൂ​ടി ക​ഴി​യു​ന്ന​തോ​ടെ വി​ഷ്ണു​വി​നേ​യും ആ​ര്യ​യു​ടെ ഭ​ർ​ത്താ​വ് ര​ഞ്ജി​ത്തി​നെ​യും ഗ്രീ​ഷ്മ​യു​ടെ ബ​ന്ധു​ക്ക​ളെ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

 

Related posts

Leave a Comment