ജപ്പാനില്‍ കാപ്പിയോടൊപ്പം മുള്ളന്‍പന്നിയെ താലോലിക്കാം, ഒരു ചെയ്ഞ്ച് വേണമെങ്കില്‍ മുയലുകളെ ഈവനിംഗ് വാക്കിനും കൊണ്ടുപോകാം

coffeവളര്‍ത്തുമൃഗങ്ങളെ ഓമനിക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരം നല്‍കുന്ന കഫേകള്‍ ജപ്പാനിലുടനീളം ആരംഭിച്ചിട്ടു നാളേറെയായി. ഔള്‍ കഫേ, ഡോഗ് കഫേ, ബഡ്ജീ കഫേ, സ്‌നേക് കഫേ എന്നിവയ്ക്കു പുറമേ ഗോട്ട് കഫേ വരെയുണ്ട് രാജ്യത്ത്. വീണ്ടും മൃഗസ്‌നേഹികള്‍ക്കു സന്തോഷിക്കാന്‍ വകനല്‍കി ഇതോടൊപ്പം ഒരെണ്ണം കൂടി രംഗപ്രവേശം ചെയ്തിരിക്കുകയാണ്.

ബാക്കി എല്ലാവരെയും ഓമനിച്ചു കഴിഞ്ഞെങ്കില്‍ ഇനി ഒരു ചെയ്ഞ്ചിന് മുള്ളന്‍പന്നികളെ താലോലിക്കാം. ഇനിയിപ്പോള്‍ അതു ബുദ്ധിമുട്ടാണെങ്കില്‍ അപ്പുറത്തു മുയല്‍ കഫേയും തുറന്നിട്ടുണ്ട്. ആഴ്ചയില്‍ അഞ്ചു ദിവസം 12 ഡോളറും വാരാന്ത്യത്തില്‍ 16 ഡോളറുമാണ് ഇതിനുവേണ്ടി ചെലവഴിക്കേണ്ടത്. 37 ഡോളര്‍ കൊടുത്താല്‍ റാബിറ്റ് കഫേയിലെ മുയലുകളെ ഈവനിംഗ് വാക്കിനും കൊണ്ടുപോകാം. പക്ഷേ, പുറത്തെ കാലാവസ്ഥയും മുയലിന്റെ മൂഡും അനുസരിച്ചായിരിക്കും ഈ ഓഫര്‍ എന്നു മാത്രം.

Related posts