പിന്നെ എന്തിന് എന്നെ വിവാഹം കഴിച്ചു ! ഒരു പൊളിറ്റീഷ്യനെ വിവാഹം ചെയ്യാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് വെട്ടിത്തുറന്നു പറഞ്ഞ് മേതില്‍ ദേവിക…

മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനമുള്ള നടനാണ് മുകേഷ്. നിലവില്‍ കൊല്ലം എംഎല്‍എ കൂടിയാണ് താരം. സിനിമജീവിതത്തില്‍ താരം നേട്ടങ്ങളുടെ പടവുകള്‍ കയറിയെങ്കിലും സ്വകാര്യ ജീവിതം അത്ര വര്‍ണാഭമല്ലായിരുന്നു. ആദ്യ ഭാര്യ സരിതയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചതിനു ശേഷം പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയെയാണ് മുകേഷ് വിവാഹം കഴിച്ചത്.

സരിതയുമായുള്ള വിവാഹമോചനം ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മുകേഷുമൊത്തുള്ള ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രണ്ടാം ഭാര്യ മേതില്‍ ദേവിക.

ഒരു നടനില്‍ നിന്നും രാഷ്ട്രീയക്കാരനിലേക്കുള്ള മുകേഷിന്റെ മാറ്റം ആദ്യമൊക്കെ തനിക്ക് വിഷമമുണ്ടാക്കിയെന്നും ഒരു രാഷ്ട്രീയക്കാരനെ വിവാഹം ചെയ്യാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ദേവിക പറയുന്നു. മുകേഷിന്റെ ആഗ്രഹം അതായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് വിവാഹം ചെയ്തതെന്നും ഒരു ഘട്ടത്തില്‍ ചിന്തിച്ചിരുന്നുവെന്ന് മേതില്‍ ദേവിക പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ദേവിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ദേവികയുടെ വാക്കുകള്‍ ഇങ്ങനെ…മുകേഷേട്ടന്‍ രാഷ്ട്രീയത്തിലേക്ക് വന്നപ്പോള്‍ ആദ്യം എനിക്ക് കുറച്ചു വിഷമമൊക്കെ തോന്നി. എന്തിനാ പിന്നെ കല്യാണം കഴിച്ചതെന്ന് തോന്നി. എനിക്ക് ഒരു പൊളിറ്റീഷ്യനെ കല്യാണം കഴിക്കാന്‍ ഒട്ടും താല്‍പര്യം ഉണ്ടായിരുന്നില്ല.

അതെന്റെ അജന്‍ഡയിലില്ല. ഒരു ദാമ്പത്യ ജീവിതമെന്ന് പറയുമ്പോള്‍ ഒരുമിച്ചുണ്ടാവുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. പക്ഷേ ഇപ്പോ ഒരു ജനപ്രതിനിധിയാകുന്നത് ഭര്‍ത്താവാകുന്നതിനെക്കാള്‍ വലിയ കാര്യമാണെന്ന് ഇപ്പോഴെനിക്ക് മനസിലായിയെന്ന് ദേവിക വ്യക്തമാക്കി.

അതേ സമയം നേരത്തെ മുകേഷിന് എതിരെ ഒരു ആരോപണം വന്നപ്പോളും മേതില്‍ ദേവിക പ്രതികരിച്ചിരുന്നു. പല സ്ത്രീകളും മുകേഷിന് അനാവശ്യ സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും അത്തരത്തില്‍ ഉള്ളവരെ മുകേഷ് ബ്ലോക്ക് ചെയ്യാറാണ് പതിവെന്നും മേതില്‍ ദേവിക പറയുന്നു.

എന്നാല്‍ ഇതിന് ഒന്നും ക്യാമ്പയിന്‍ നടന്നില്ലെന്നും സ്ത്രീയെന്ന നിലയില്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ സങ്കടം വരാറുണ്ടെന്നും ഇത്രയും വര്‍ഷം മുന്‍പ് എന്താണ് സംഭവിച്ചതെന്ന് മുകേഷിനോട് ചോദിച്ചപ്പോള്‍ തനിക്ക് ഓര്‍മയില്ലന്നാണ് അദ്ദേഹം പറഞ്ഞത്.

മുകേഷ് തന്നോട് നുണ പറയില്ലെന്നും ഈ കാര്യങ്ങള്‍ കേട്ടപ്പോള്‍ മുതല്‍ അദ്ദേഹം വിഷമത്തിലാണെന്നും ദേവിക പറഞ്ഞു. പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങളില്‍ തനിക്ക് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും തന്നെ വിവാഹം കഴിച്ച ശേഷം സ്ത്രീകളുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ആളുകൂടിയാണ് മുകേഷ്.

മോശം അനുഭവങ്ങളുണ്ടാകുമ്പോള്‍ തന്നെ പ്രതികരിക്കണമെന്നും പുരുഷന്മാരെ മാത്രം കുറ്റം പറയാതെ നിയമപരമായി മുന്നോട്ട് പോകണമെന്നും ദേവിക കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment