ജയില്‍ ചപ്പാത്തിയും കുടുംബശ്രീ കാന്റീനും സൂപ്പര്‍ഹിറ്റ്

TVM-CHAPPATHYതിരുവനന്തപുരം: ജയില്‍ ചപ്പാത്തിയുടെയും മറ്റു വിഭവങ്ങളുടേയും വില്‍പ്പന സൂപ്പര്‍ ഹിറ്റായി. ജില്ലയിലെ വിവിധ വിതരണ കേന്ദ്രങ്ങളില്‍ ഇന്നലെ ഒരുമണിയോടെ വിറ്റത് 4500 ഓളം ചപ്പാത്തി പായ്ക്കറ്റുകള്‍. വെജിറ്റബിള്‍ കറിയും ചിക്കന്‍ കറിയും 200 ല്‍പ്പരം ബിരിയാണി പായ്ക്കറ്റുകളും വിറ്റുപോയി. പോളിംഗ് ബൂത്തിലേക്കു പുറപ്പെടുന്ന ഉദ്യോഗസ്ഥര്‍ രാത്രിയില്‍ ഭക്ഷണം തേടി അലയേണ്ട സാഹചര്യമില്ലാതാക്കുന്നതിനാണ് ജില്ലാ ഭരണകൂടം ജയില്‍ വകുപ്പിന്റെ പിന്തുണ തേടിയത്. വിതരണകേന്ദ്രങ്ങളിലെ കുടുംബശ്രീ കാന്റീനുകളിലും നല്ല വില്പ്പന നടന്നു.
ടലല ാീൃല മ:േ

Related posts