ടിവിഎസിന്റെ പ്രശസ്തമായ മോപ്പഡ് ബ്രാന്‍ഡായ ടിവിഎസ് എക്സ് എല്‍ 100 കേരള വിപണിയിലെത്തി. പഴയ മോപ്പഡിന്റെ ഫോമും ഉപയോഗമൂല്യവും നിലനിര്‍ത്തിക്കൊണ്ടുതന്നെ, പുതിയ ടിവിഎസ് എക്സ് എല്‍ 100 ഇന്നത്തെ ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ നിറവേറ്റത്തക്കവിധമാണ് രൂപകല്പന ചെയ്തിരിക്കുന്നത്. കേരളത്തിലെ എക്സ് ഷോറൂം വില 29,914 രൂപ.
മണിക്കൂറില്‍ 60 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. ഒരു ലിറ്ററിന് 67 കിലോമീറ്ററാണ് മൈലേജ്. 99.7 സിസി ഫോര്‍ സ്ട്രോക് എഞ്ചിന് 4.2 പിഎസ് കരുത്ത് പ്രദാനം ചെയ്യുന്നുവെന്നു ടിവിഎസ് മോട്ടോര്‍ കമ്പനി സെയില്‍സ് ആന്‍ഡ് സര്‍വീസ് വൈസ് പ്രസിഡന്റ് ജെ എസ് ശ്രീനിവാസന് പറഞ്ഞു.
കറുപ്പ്, ചുവപ്പ്, പച്ച, നീല, ഗ്രേ നിറങ്ങളില്‍ ലഭ്യം. ടിവിഎസ് എക്സ് എല്‍ സൂപ്പര്‍, എക്സ് എല്‍ സൂപ്പര്‍ ഹെവി ഡ്യൂട്ടി എന്നിവയും കേരള വിപണിയില്‍ ഉണ്ട്.