കണ്ണൂര്‍: ജമ്മുകാശ്മീരില്‍നിന്നും അവധിയ്ക്ക് നാട്ടില്‍ വരുന്നതിനിടെ ജവാനെ കാണാനില്ലെന്ന് പരാതി. കഴിഞ്ഞ ഒരുവര്‍ഷമായി കാശ്മീരില്‍ ജോലിചെയ്തുവരികയായിരുന്ന 12 ഇന്‍ഫന്ററി ബറ്റാലിയന്‍ ജവാന്‍ മുനിസ്വാമി (40) യെയാണ് കാണാതായത്. ഏറെക്കാലമായി കണ്ണൂര്‍ കൊറ്റാളിയില്‍ താമസിച്ചുവരുന്ന മുനിസ്വാമിയുടെ മാതാവ് ആരായി മാധവന്‍ ഇതുസംബന്ധിച്ച് കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ 30ന് നിസാമുദ്ദീനില്‍ വച്ചാണ് ഇയാളെ കാണാതായതെന്ന് മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ട്രെയിനില്‍ ബാഗുംമറ്റും വച്ചതിനുശേഷം പുറത്തിറങ്ങിയ മുനിസ്വാമി പിന്നീട് തിരിച്ചുവന്നില്ലെന്ന് ഒന്നിച്ച് യാത്രചെയ്തവര്‍ പറഞ്ഞതായും പരാതിയില്‍ പറയുന്നു.
ട്രെയിന്‍ യാത്രയ്ക്കിടെ കണ്ണൂര്‍ സ്വദേശിയായ ജവാനെ കാണാനില്ലെന്ന് പരാതി
