ചാവക്കാട്: ഓള് ഇന്ത്യ ബിസിനസ് ഡവലപ്പ്മെന്റ് അസോസിയേഷന് നല്കുന്ന ഇന്റര്‍നാഷണല്‍ ബെസ്റ്റ് എഡ്യുക്കേഷന്‍ എക്സലന്‍സ് അവാര്‍ഡിന് ഒരുമനയൂര്‍ സ്വദേശി ഡോ.കെ.എസ്.കൃഷ്ണകുമാര്‍ അര്‍ഹനായി. മധ്യ ഏഷ്യന്‍ രാജ്യമായ കിര്‍ഗിസ്ഥാന്റെ തലസ്ഥാനനഗരമായ ബിഷ്കെക്കില്‍ മെയ് 21 നാണ് പുരസ്കാരദാനചടങ്ങ് നടക്കുക. മുത്തകുന്നം എസ്എന്‍എം ട്രെയിനിംഗ് കോളജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് കൃഷ്ണകുമാര്‍. ബെസ്റ്റ് എഡ്യുഷേണിസ്റ്റ്, രാഷ്ട്രവിഭൂഷന്, ഇന്റര്‍നാഷണല്‍ ഗോള്‍ഡ് സ്റ്റാര്‍ അച്ചീവേഴ്സ് അവാര്‍ഡ് എന്നീ പുരസ്ക്കാരങ്ങള്‍ കൃഷ്ണകുമാറിനു ലഭിച്ചിട്ടുണ്ട്. ഒരുമനയൂര്‍ ഒറ്റതെങ്ങ്കളത്തില് ശേഖരന്റെയും കാര്‍ത്ത്യായനിയുടെയും മകനാണ് കൃഷ്ണകുമാര്‍. ആളൂര്‍ പബ്ലിക്ക് ഹെല്‍ത്ത് സെന്റര്‍ അസിസ്റ്റന്റ് സര്ജന് ഡോ.ഷീനയാണ് ഭാര്യ. മകള്‍ ആതിരകൃഷ്ണ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
ഡോ. കെ.എസ്.കൃഷ്ണകുമാറിന് ഇന്റര്‍നാഷണല്‍ ബെസ്റ്റ് എഡ്യുക്കേഷന്‍ എക്സലന്‍സ് അവാര്‍ഡ്
