ത്യാഗവും സേവനവും ഭാരത സംസ്ക്കാരത്തിന്റെ ഭാഗം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

KLM-UNNITHANകരുനാഗപ്പള്ളി: ത്യാഗവും സേവനവും ഭാരത സംസ്ക്കാരത്തിന്റേയും ദര്‍ശനത്തിന്റേയും ഭാഗമാണെന്ന് കേരള സ്റ്റേറ്റ് ഫിലിം ഡെവലെപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍.  കരുനാഗപ്പള്ളി ചാച്ചാജി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖത്തില്‍ സംഘടിപ്പിച്ച  ജീവന്‍ സേവാപുരസ്ക്കാരം പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷായ്ക്ക് നല്‍കിപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുനലൂര്‍ താലൂക്ക് ആശുപത്രിയിക്ക് വേണ്ടി ഡോക്ടര്‍ ചെയ്ത സേവനങ്ങള്‍ നിസ്തുലമാണെന്നും ഇത് മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മലയാളത്തിന്റെ മികവിനുള്ള ഹരിശ്രീ പുരസ്ക്കാരം പ്രോഫ: കോളശേരി രാധാകൃഷ്ണക്കുറുപ്പും മികച്ച വിദ്യാര്‍ഥിക്കും, തൊടിയൂര്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ഗോപാലനും മുന്‍ നഗരസഭാചെയര്‍മാന്‍ എം. അന്‍സാര്‍ ഉപഹാരം കൈമാറി. അഡ്വ. കെ.പി. മുഹമ്മദ്, ഇടക്കുളങ്ങര ഗോപന്‍, അഡ്വ. സുധീര്‍ കാരിക്കല്‍ എന്നിവര്‍ക്കുള്ള സി.ബി. കുഞ്ഞ് ഫൗണ്ടേഷന്‍ പുരസ്ക്കാരം ചടങ്ങില്‍ വിതരണം ചെയ്തു.

ചാച്ചാജി ചാരിറ്റബിള്‍ സൊസൈറ്റിക്കുള്ള കേരള യുവജനക്ഷേമ ബോര്‍ഡ് അംഗീകാര പത്ര കൈമാറ്റവും നടന്നു. ജി മഞ്ജുക്കുട്ടന്‍, എന്‍. ഉത്തമന്‍, ബ്ലോക്ക് പഞ്ചായത്തംഗം സീനാ നവാസ്, അഡ്വ. ബി. ബിനു, ഗ്രാമപഞ്ചായത്തംഗങ്ങളായ മടത്തിനേത്ത് സുരേഷ്, ബി. പത്മകുമാരി, സി.ബി. അഫ്‌സല്‍, രാഘവന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts