നടി ദീപിക സിനിമാനിര്‍മാണ രംഗത്തേക്ക്

deepika050816പ്രിയങ്കാ ചോപ്രയ്ക്കും അനുഷ്കാ ശര്‍മയ്ക്കും പിന്നാലെ ബോളിവുഡ് സുന്ദരി ദീപികാ പദുക്കോണും നിര്‍മാണ രംഗത്തേക്ക് ചുവടു വെയ്ക്കുന്നു. സ്വന്തമായൊരു പ്രൊഡക്ഷന്‍ കമ്പനിയാണ് ദീപികയുടെ സ്വപ്‌നം.  പ്രശസ്ത ഹോളിവുഡ് താരം ആഞ്ജലീനാ ജോളിയുടെ ‘ലാറാ ക്രോഫ്റ്റ്’ എന്ന സിനിമയുടെ പകര്‍പ്പവകാശം നേടാനുള്ള ശ്രമത്തിലാണ് താരമിപ്പോള്‍. എന്നാല്‍ മികച്ച ഒരു തിരക്കഥ കിട്ടിയതിനുശേഷം മാത്രമേ ഈ വിശേഷം ഔദ്യോഗികമായി പുറത്തുവിടാന്‍ ദീപിക ഉദ്ദേശിക്കുന്നുള്ളൂ.  സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ദീപികയിപ്പോള്‍.  റണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍, അഥിതി റാവൂ തുടങ്ങിയവരാണ് പത്മാവതിയിലെ മറ്റു അഭിനേതാക്കള്‍.

Related posts