മണിച്ചിത്രത്താഴിന് ട്രെയിലര്‍ ഉണ്ടായിരുന്നേല്‍ ഇങ്ങനെ ആയിരുന്നേനെ!

cinemaട്രെയിലറുകളാണ് സിനിമ കാണണോ വേണ്ടയോയെന്ന്  ആരാധകരെ പ്രേരിപ്പിക്കുന്നതെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. പലരും സിനിമയെക്കാള്‍ മനോഹരമായി ട്രെയിലര്‍ ഒരുക്കാനുള്ള ശ്രമത്തിലാണ്. മലയാളക്കരയില്‍ നിറഞ്ഞോടിയ പല ഹിറ്റ് ചിത്രങ്ങളും ട്രെയിലര്‍ ഇല്ലാതെ വിജയം നേടിയവയാണ്.

ഇപ്പോള്‍ വൈറലാകുന്നത് മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അതിലുപരി എത്ര കണ്ടാലും മതിവരാതെ പിടിച്ചു നിര്‍ത്തുകയും ചെയ്യുന്ന ഫാസില്‍ ചിത്രം മണിച്ചിത്രത്താഴിന്റെ ട്രെയിലര്‍ ആണ്. ചിത്രം ഇന്ന് ഇറങ്ങിയിരുന്നെങ്കില്‍ ഒരു പക്ഷേ ട്രയിലര്‍ ഇങ്ങനെയായിരിക്കാം. തെക്കിനിയും നാഗവല്ലിയും സണ്ണിയും ഗംഗയുമെല്ലാം ഒറ്റൊരു അനുഭവമാകുകയാണ് ട്രെയിലറില്‍. അരുണ്‍ പിജിയാണ് മണിച്ചിത്രത്താഴിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി മനോഹരമായ ട്രെയിലര്‍ ഒരുക്കിയത്. ആ മനോഹര ട്രെയിലര്‍ ഒന്നു കണ്ടുനോക്കൂ…

Related posts