പട്ടാഴിആറാട്ടുപുഴകടവില്‍ തടയണ നിര്‍മാണം പൂര്‍ത്തിയായി

klm-thadayanaപത്തനാപുരം: പട്ടാഴിതടയണ നിര്‍മ്മാണം പൂര്‍ത്തിയായി . സംസ്ഥാനസര്‍ക്കാരിന്റെ നേതൃത്വത്തിലാണ് തടയണ കല്ലടയാറിന് കുറുകെ നിര്‍മിച്ചത്. പട്ടാഴി ആറാട്ടുപുഴ കടവിലാണ് തടയണ നിര്‍മ്മാണം പൂര്‍ത്തിയായത്.3.5 കോടി രൂപയായിരുന്നു പദ്ധതി വിഹിതം. ജലസേചനവകുപ്പാണ് ഫണ്ട്‌നല്‍കിയത്. ജലസേ ചനത്തിന്‌വേണ്ടിയാണ് തടയണ നിര്‍മ്മിച്ചിരിക്കുന്നത്.  രണ്ടാം ഘട്ടമായി വൈദ്യുതി ഉല്‍പാദനവും ലക്ഷ്യ മിട്ടിരുന്നു. ചെറിയതോതില്‍ വൈദ്യുതി ഉല്‍പാദനം കൂടി നടത്തുന്നതിനു വേണ്ടി ചെക്ക്ഡാം മാതൃക യിലാണ് പ്രവര്‍ത്തനങ്ങള്‍നടന്നിരുന്നത്.

റവന്യൂ വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചത്. നിര്‍മ്മാണപ്രവര്‍ത്ത നങ്ങള്‍ അന്തിമഘട്ടത്തിലാ യിരിക്കെ തടയണ പൂര്‍ണ്ണമായും ഒലിച്ചു പോയിരുന്നു.രണ്ട് വര്‍ഷം മുന്‍പാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.ആറിന്റെ വശങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മ്മിക്കുകയും അതിനെ ബന്ധപ്പെടുത്തി തടയണ നിര്‍മ്മിക്കുകയും ആയിരുന്നു.

Related posts