സ്‌​ക്രാ​ച്ചി​ല്‍ ഞെ​ട്ടി ! ബാ​ങ്ക് മാ​നേ​ജ​ര്‍​ക്ക് ന​ഷ്ട​മാ​യ​ത് 75 ല​ക്ഷം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കോ​ഴി​ക്കോ​ട് : സ്‌​ക്രാ​ച്ച് ആ​ന്‍​ഡ് വി​ന്നി​ല്‍ ലോ​ട്ട​റി അ​ടി​ച്ച​തി​ന്റെ സ​ന്തോ​ഷ​ത്തി​ല്‍ ബാ​ങ്ക് മാ​നേ​ജ​ര്‍​ക്ക് ന​ഷ്ട​മാ​യ​ത് 75 ല​ക്ഷം.

ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗ് പോ​ര്‍​ട്ട​ലി​ന്റെ മ​റ​വി​ല്‍ ന​ട​ന്ന ത​ട്ടി​പ്പി​ലാ​ണ് ചേ​വാ​യൂ​ര്‍ പോ​ലീ​സ് പ​രി​ധി​യി​ലെ റി​ട്ട. ബാ​ങ്ക് മാ​നേ​ജ​ര്‍​ക്ക് മു​ക്കാ​ല്‍ കോ​ടി രൂ​പ ന​ഷ്ട​മാ​യ​ത് .

ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ നാ​പ്‌​റ്റോ​ള്‍ ഷോ​പ്പിം​ഗ് പോ​ര്‍​ട്ട​ലി​ല്‍ നി​ന്ന് ഓ​ണ്‍​ലൈ​നാ​യി ഉ​ത്പ​ന്നം വാ​ങ്ങി​യ​തി​നു പി​ന്നാ​ലെ സ്പീ​ഡ് പോ​സ്റ്റി​ല്‍ സ്‌​ക്രാ​ച്ച് ആ​ന്‍​ഡ് വി​ന്‍ കൂ​പ്പ​ണോ​ടു​കൂ​ടി​യ ക​ത്ത് ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

കൂ​പ്പ​ണ്‍ സ്‌​ക്രാ​ച്ച് ചെ​യ്ത​തോ​ടെ 75 ല​ക്ഷം ഓ​ണ്‍​ലൈ​ന്‍ ലോ​ട്ട​റി അ​ടി​ച്ചു. തു​ട​ര്‍​ന്ന് ക​ത്തി​ലെ ഫോ​ണ്‍ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട​തോ​ടെ തു​ക ല​ഭി​ക്കാ​ന്‍ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

തു​ക കൈ​മാ​റു​ന്ന​തി​ന് നി​കു​തി മു​ന്‍​കൂ​ര്‍ അ​ട​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ര്‍​ദ്ദേ​ശം. ഇ​തോ​ടെ ആ​വ​ശ്യ​പ്പെ​ട്ട​പ്ര​കാ​രം ആ​ദ്യം 49,950 രൂ​പ​യും പി​ന്നീ​ട് 4,55,000 രൂ​പ​യും ബാ​ങ്ക് വ​ഴി അ​യ​ച്ചു.

ഇ​തോ​ടെ ലോ​ട്ട​റി തു​ക 75 ല​ക്ഷ​മെ​ന്ന​ത് ര​ണ്ടു​കോ​ടി​യാ​യി​ട്ടു​ണ്ടെ​ന്ന് ത​ട്ടി​പ്പു​കാ​ര്‍ വി​ശ്വ​സി​പ്പി​ച്ചു. അ​തി​നാ​ല്‍ നി​കു​തി തു​ക കൂ​ടി അ​യ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​പ്രി​ല്‍ 20 വ​രെ 25 ത​വ​ണ​യാ​യി മൊ​ത്തം 74,26,000 രൂ​പ​യാ​യി​രു​ന്നു ബാ​ങ്ക് മാ​നേ​ജ​ര്‍ അ​യ​ച്ച​ത്. ഒ​രു​മി​ച്ച് ഒ​മ്പ​തു​ല​ക്ഷം രൂ​പ​വ​രെ ബാ​ങ്ക് വ​ഴി അ​യ​ച്ചി​രു​ന്നു.

ഒ​രേ അ​ക്കൗ​ണ്ടി​ലേ​ക്ക് വ​ന്‍ തു​ക​ക​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ബാ​ങ്ക് അ​ധി​കൃ​ത​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടൊ​യ​ണ് ത​ട്ടി​പ്പ് വ്യ​ക്ത​മാ​യി​ത്.

തു​ട​ര്‍​ന്ന് ചേ​വാ​യൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment