ബസിടിച്ച് യുവാവിന്റെ മരണം; മൃതദേഹവുമായി കണ്ണൂര്‍ റോഡ് ഉപരോധിച്ചു

kkd-uparodhamകോഴിക്കോട്: അമിതവേഗത്തിലെത്തിയ ബസ് നടുറോഡില്‍ നിര്‍ത്തിയതു ചോദ്യം ചെയ്യുന്നതിനിടെ അതേ ബസിടിച്ച് യുവാവ് മരിക്കാനിടയായതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധം. ഇന്നു ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ കണ്ണൂര്‍ റോഡ് സിറ്റി സെന്റ് ജോസഫ്‌സ് പള്ളിക്കു സമീപമായിരുന്നു ഉപരോധം. അപകടത്തില്‍ മരിച്ച നടക്കാവ് പണിക്കര്‍ റോഡ് കുന്നുമ്മലില്‍ ജ്യോതിഷ് വീട്ടില്‍ അലോഷ്യസ് ജെയിംസിന്റെ മൃതദേഹം വഹിച്ച ആംബുലന്‍സുമായാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും പൊതുജനങ്ങളുമടങ്ങിയ വന്‍ജനാവലി പ്രതിഷേധമുയര്‍ത്തിയത്.

അപകടം വരുത്തിയ ബസ് ജീവനക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്ത് അറസ്റ്റു ചെയ്യുക, ബസുകളുടെ അമിതവേഗത്തിലുള്ള മത്സരഓട്ടം നിയന്ത്രിക്കാന്‍ കര്‍ശന നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ചത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.

Related posts