“ഓ​ണ​വെ​യി​ൽ’ കളിക്കൂ സൗഹൃദവും ആരോഗ്യവും വീണ്ടെടുക്കു..! ബ്ലുവെയിൽ ഗെയ്മിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ഓണവെയിലുമായി ബബിൻ ബേബി ചിറമേൽ

സ്വ​ന്തം ​ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ബ്ലൂ​വെ​യി​ലി​നെ തു​ര​ത്തു​ന്ന ഓ​ണ​വെ​യി​ലു​മാ​യി യു​വാ​വ് രം​ഗ​ത്തെ​ത്തി. ഇ​ന്‍റ​ർ​നെ​റ്റ് വ​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന കു​ട്ടി​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ പെ​ടാപ്പാ​ടു പെ​ടു​ന്പോ​ഴാ​ണ് അ​വ​രെ കൈ​യി​ലെ​ടു​ക്കാ​ൻ “ഓ​ണ​വെ​യി​ലു’​മാ​യി കൊ​ര​ട്ടി സ്വ​ദേ​ശി ബ​ബി​ൻ ബേ​ബി ചി​റ​മ്മ​ലി​ന്‍റെ ശ്ര​മം.

ബ്ലൂ​വെ​യി​ൽ എ​ന്ന നാ​ശ​ക​ര​മാ​യ കം​പ്യൂ​ട്ട​ർ ഗെ​യി​മി​ൽ​നി​ന്നും സ​ന്തോ​ഷ​വും സൗ​ഹൃ​ദ​വും ആ​രോ​ഗ്യ​വും പ​ക​രു​ന്ന ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്ടി​ലെ നാ​ട​ൻ ഓ​ണ​ക്ക​ളി​ക​ളി​ലേ​ക്കു മ​ട​ങ്ങാ​നു​ള്ള ശ്ര​മ​മാ​ണ് ഓ​ണ​വെ​യി​ൽ കാ​ന്പ​യി​നി​ലൂ​ടെ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു ബ​ബി​ൻ ബേ​ബി പ​റ​ഞ്ഞു.

ക​ളി​ച്ചു​മ​റ​ന്ന ഗോ​ലി​ക​ളി​യും കു​ട്ടി​യും കോ​ലു​മ​ട​ക്കം പ​ഴ​യ ക​ളി​ക​ളെ​യൊ​ക്കെ ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ എ​ല്ലാ​വ​ർ​ക്കും പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും അ​ത് അ​വ​രെ​ക്കൊ​ണ്ട് ക​ളി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളൊ​രു​ക്കു​ക​യു​മാ​ണ് ചി​റ​മ്മ​ൽ മീ​ഡി​യ വ​ർ​ക്സി​ലൂ​ടെ ചെ​യ്യു​ന്ന​ത്. പ​ഴ​യ ക​ളി​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നാ​യി www.facebook.com/ mervinandcompany എ​ന്ന ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടും തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ആ​ർ​ക്കും ഈ ​അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ഴ​യ ക​ളി​ക​ളു​ടെ ഫോ​ട്ടോ​ക​ളോ വീ​ഡി​യോ​ക​ളോ അ​പ്‌​ലോ​ഡ് ചെ​യ്യാം. അ​റി​യാ​ത്ത ക​ളി​ക​ളെ​ക്കു​റി​ച്ച് ഇ​തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കും. ഇ​തു​വ​ഴി ക​ളി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും കു​ട്ടി​ക​ളെ ഈ ​ക​ളി​ക​ളി​ലേ​ക്കു കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​ക​യും ചെ​യ്യും.

ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ പ​ഴ​യ ക​ളി​ക​ൾ പ​രി​ച​യ​പ്പെ​ടു​ക​യും ക​ളി​ക്കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്യു​ന്ന​തോ​ടെ കൂ​ടു​ത​ൽ സൗ​ഹൃ​ദം വ​ള​രു​ക​യും കു​ട്ടി​ക​ൾ ആ​രോ​ഗ്യ​വാ​ന്മാ​രാ​യി മാ​റു​ക​യും ചെ​യ്യും. ഓ​ണ​വെ​യി​ൽ തു​ട​ങ്ങി​യ​തോ​ടെ ഇ​തി​ന​കം ത​ന്നെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ലൈ​ക്ക് ചെ​യ്ത് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്.

Related posts