തുറവൂര്‍: തീരദേശ റോഡിലെ ബൈക്കുകളുടെ അമിത വേഗം കുരുന്നിന്റെ ജീവനെടുത്തു. തുറവൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് പള്ളിത്തോട് വാലയില്‍ ആന്‍ഡ്രൂസി (ജോബ്)ന്റെ മകള്‍ അനുഗ്രഹ (എട്ട്) ആണ് ബൈക്കിടിച്ച് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച പള്ളിത്തോട് വാലയില്‍ ജംഗ്ഷന് തെക്കുഭാഗത്തായി ഇന്റിപെന്‍ഡന്റ് ചര്‍ച്ചിന് മുന്‍ഭാഗമായിരുന്നു അപകടം.
ഉച്ചകഴിഞ്ഞ് ഒന്നോടെ പള്ളിയില്‍ നിന്ന് പ്രാര്‍ഥന കഴിഞ്ഞിറങ്ങിയ കുട്ടിയെ അമിത വേഗതയിലെത്തിയ കുട്ടിയെ സ്കൂട്ടര്‍ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തുറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലായിരിക്കെ ഇന്നലെ വൈകുന്നേരം അഞ്ചോടെ മരിക്കുകയായിരുന്നു. സംസ്കാരം ഇന്ന് മൂന്നിന് ചേര്‍ത്തല ശ്മശാനത്തില്‍. മാതാവ്: ഷീബ.