തെ​രു​വു​നാ​യ്ക്ക​ളുടെ ആക്രമണത്തിന് ഇരയായി മൂങ്ങയും;  മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ  ജീ​വ​ന​ക്കാ​രി​കളുടെ  ഇടപെടലാണ്  മൂങ്ങയുടെ ജീവൻ രക്ഷിച്ചത്

മു​ളം​കു​ന്ന​ത്തു​കാ​വ്: തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് മൂ​ങ്ങ​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ സ്റ്റോ​ർ ജീ​വ​ന​ക്കാ​രി​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്നു രാ​വി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് എം​പ്ലോ​യി​സ് അ​സോ​സി​യോ​ഷ​ൻ വ​ക മെ​ഡി​ക്ക​ൽ ഷോ​പ്പി​ലെ ജി​വ​ന​ക്കാ​രി​ക​ൾ മെ​ഡി​ക്ക​ൽ ഷോ​പ്പ് തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് മൂ​ങ്ങ​യെ തെ​രു​വു​നാ​യ​ക്ക​ൾ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് നാ​യ്ക്ക​ളെ ഇ​വ​ർ ഓ​ടി​ച്ചു​വി​ട്ടു.

കാ​ലി​ൽ പ​രി​ക്കേ​റ്റ മൂ​ങ്ങ​യ​ക്ക് പ​റ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. മു​ങ്ങ​യ്ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​നും മൂ​ങ്ങ​യെ കാ​ണാ​നും ആ​ളു​ക​ൾ കൂ​ടി​യ​തോ​ടെ ജീ​വ​ന​ക്കാ​ർ മൂ​ങ്ങ​യെ ഒ​രു കാ​ർ​ഡ്ബോ​ർ​ഡ് പെ​ട്ടി​യി​ലാ​ക്കി സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി വെ​ള്ള​വും ഭ​ക്ഷ​ണ​വും ന​ൽ​കി. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​ലും വ​നം​വ​കു​പ്പി​ലും വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു.

Related posts