മല്യ ആര്‍സിബി ഡയറ്കടര്‍ സ്ഥാനം രാജിവച്ചു

sp-milayaബംഗളുരു: ഐപിഎല്‍ ടീം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഡയറക്ടര്‍ സ്ഥാനം വിജയ് മല്യ രാജിവച്ചു. ഐപിഎല്‍ ഭരണസമിതി മല്യയുടെ രാജിക്കാര്യം അറിയിച്ചു കൊണ്ട് ബിസിസിഐക്ക് കത്തയച്ചിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്‌സിന്റെ ഡയറക്ടര്‍ സ്ഥാനം താന്‍ ഏറ്റെടുത്തതായി അറിയിച്ചു കൊണ്ട് റസല്‍ ആഡംസ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിന് ഇ-മെയില്‍ അയച്ചതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമായത്. നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ വിഭാഗം വൈസ്പ്രസിഡന്റാണ് റസല്‍.

റോയല്‍ ചലഞ്ചേഴ്‌സിന്റെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഭാവിയില്‍ ആശങ്ക വേണെ്ടന്നും യുണൈറ്റഡ് സ്പിരിറ്റു തന്നെ തുടര്‍ന്നും ഉടമസ്ഥത വഹിക്കുമെന്നും റസല്‍ പറഞ്ഞു.

Related posts