ചാ​യ കു​ടി​ച്ച ഗ്ലാ​സ് തി​രി​കെ ചോ​ദി​ച്ച​തി​ന് ഹോ​ട്ട​ൽ അ​ടി​ച്ചു ത​ക​ർ​ത്തു;  ഓ​ട്ടോ ഡ്രൈ​വ​ർക്കും സഹോദര ങ്ങൾക്കുമെതിരേ പോലീസ് കേസെടുത്തു

പാ​നൂ​ർ: ചാ​യ കു​ടി​ച്ച ഗ്ലാ​സ് തി​രി​കെ ചോ​ദി​ച്ച​തി​ന് ഹോ​ട്ട​ൽ അ​ടി​ച്ചു ത​ക​ർ​ത്തു. ഹോ​ട്ട​ൽ ഉ​ട​മ​യ​ട​ക്കം 2 പേ​ർ​ക്ക് പ​രി​ക്ക്. മൂ​ന്ന് പേ​ർ​ക്കെ​തി​രേ കേ​സ്. ക​തി​രൂ​ർ ന​ൻ​മ ഹോ​ട്ട​ലാ​ണ് അ​ക്ര​മി​സം​ഘം അ​ടി​ച്ചു ത​ക​ർ​ത്ത​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം.​

അ​ക്ര​മി​ക​ളു​ടെ മ​ർ​ദ​ന​ത്തി​ൽ ഹോ​ട്ട​ലു​ട​മ സ​ജീ​ഷ്, തൊ​ഴി​ലാ​ളി പ്രേ​മ​രാ​ജ​ൻ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. പാ​ട്യം കൊ​ങ്ങാ​റ്റയി​ലെ ഓ​ട്ടോ ഡ്രൈ​വ​ർക്കും സഹോദര ങ്ങൾക്കുമെതിരേ ക​തി​രൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts