മുക്കം: മുനിസിപ്പാലിറ്റിയുടെയും സമീപ പഞ്ചായത്തുകളുടെയും വികസന സ്വപ്നമായ മുക്കം മിനി സിവില്‍ സ്റ്റേഷന് ഉദ്ഘാടന പരിപാടിയിലേക്ക് എന്‍സിപിയെ ക്ഷണിച്ചില്ലെന്ന് ആരോപണം. സ്ഥലം എംഎല്‍എ യുടെ വ്യക്തിവിരോധം കൊണ്ടാണ് എന്‍സിപി പ്രതിനിധിയെ ക്ഷണിക്കാതിരുന്നതെന്ന് എന്‍സിപി യോഗം കുറ്റപ്പെടുത്തി. സിവില്‍ സ്റ്റേഷന് യാഥാര്‍ഥ്യമാ ക്കാന്‍ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ക്ക് പല തവണ നിവേദനങ്ങള്‍ പാര്‍ട്ടി സമര്‍പ്പിച്ചിട്ടുണ്ട്.
മിനി സിവില്‍ സ്റ്റേഷന് പരിധിയില്‍ എന്‍സിപിക്ക് ത്രിതല പഞ്ചായത്തംഗങ്ങള്‍ ഉണ്ടെന്നിരിക്കെ ക്ഷണിക്കാതിരുന്നത് ഖേദകരമാണും ഇക്കാര്യം അധികാരികള്‍ ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗം ടി.കെ.സാമി ഉദ്ഘാടനം ചെയ്തു. കെ.സി.അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. അബ്ദുള്ള കുമാരനല്ലൂര്‍, കെ.സി.ആലി, റസാഖ് കൊടിയ ത്തൂര്‍, ശിവരാമന് മാമ്പറ്റ, പി.കെ.വാസു, റസാഖ് നടുവിലേ ടത്തില്‍, സി.അഹമ്മദ് കുട്ടി, റഹ്മത്ത് പറശ്ശേരി, വി.കെ.ലീല എന്നിവര്‍ പ്രസംഗിച്ചു.