യുവഗായകന്റെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് ആക്ഷന്‍ കമ്മിറ്റി

KKD-GAYAKANപയ്യോളി: യുവ ഗായകന്‍ ഷാജി പയ്യോളിയുടെ ദുരൂഹ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. റിട്ട. രജിസ്ട്രാര്‍ കീഴൂര്‍ അധികാരിവീട്ടില്‍ പരേതനായ അബ്ദുറഹിമാന്റെ മകന്‍ ഷാജഹാന്‍ (48) എന്ന ഷാജിയെ ഇക്കഴിഞ്ഞ പതിനൊന്നിന് വൈകുന്നേരം തുറയൂര്‍ ഇടിഞ്ഞകടവില്‍ റോഡരികിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മൃതദേഹം രണ്ട് ദിവസത്തെ പഴക്കമുള്ള നിലയിലാണ് കണ്ടെത്തിയത്. മരണം സംബന്ധിച്ച് ബന്ധുക്കളിലും നാട്ടുകരിലും പലവിധം സംശയങ്ങള്‍ നില നില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പോലീസ് സമഗ്ര അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ആക്ഷന്‍ കമ്മിറ്റി യോഗം നഗരസഭ വൈസ് ചെയര്‍മാന്‍ മഠത്തില്‍ നാണു ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എഞ്ഞിലാടി അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

ഭാരവാഹികളായി എം. സമദ് (ചെയര്‍മാന്‍), മഹേഷ് ശാസ്ത്രി ( കണ്‍വീനര്‍), സി.കെ.രാജു (ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തില്‍ ആര്‍.രമേശന്‍ മാസ്റ്റര്‍,  പി.വി.മനോജ്, മഠത്തില്‍ അബ്ദുറഹിമാന്‍, ശ്രീശന്‍, പി.വി.രാജേഷ്, ആര്‍.എം. മിഥുന്‍, ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Related posts