രാത്രിസഞ്ചാരത്തിന് ഓട്ടോ ഡ്രൈവര്‍മാര്‍ അമിതചാര്‍ജ് വാങ്ങുന്നെന്ന് പരാതി; രാത്രിയാത്രയുടെ നിരക്കുകള്‍ നിശ്ചയിച്ച് പരസ്യപ്പെടുത്തണമെന്ന് നാട്ടുകാര്‍

KNR-AUTOകാഞ്ഞിരപ്പള്ളി: ദേശീയ പാതയോരത്ത് രാത്രി സഞ്ചാരത്തിന് ചില ഓട്ടോറിക്ഷാ െ്രെഡവര്‍മാര്‍ അമിതകൂലി വാങ്ങുന്നതായി പരാതി. രാത്രിയില്‍ അധിക നിരക്ക് വാങ്ങാമെന്ന നിയമത്തിന്റെ ചുവട് പിടിച്ചാണ് ഓട്ടോ െ്രെഡവര്‍മാര്‍ പിടിച്ചുപറി നടത്തുന്നത്.

പകല്‍ സമയത്തെ ചാര്‍ജിന്റെ ഇരട്ടിയും അതിലധികവുമാണ് ഈടാക്കുന്നത്. രാത്രിസഞ്ചാരത്തിന് മറ്റ് വഴികളില്ലാത്തതിനാല്‍ അമിതകൂലി നല്‍കാന്‍ യാത്രക്കാരും നിര്‍ബന്ധിതരാകുകയാണ്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളിലെ ഓട്ടോ റിക്ഷാ തെഴിലാളികെളെക്കുറിച്ചാണ് പാതികളേറെയും. രാത്രികാലങ്ങളില്‍ ബസ് സര്‍വീസ് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് ഇരട്ടിക്കൂലി നല്‍കി യാത്രചെയ്യേണ്ടിവരുന്നവരില്‍ സാധാരണക്കാരാണ് ഏറെയും.

എല്ലാ ഓട്ടോ റിക്ഷകളിലും മീറ്റര്‍ നിര്‍ബന്ധമായും വെക്കണമെന്ന് നിയമവും കാറ്റില്‍ പറത്തിയിരിക്കുകയാണ്. ടെസ്റ്റിംഗ് സമയത്ത് മാത്രമാണ് ഓട്ടോ റിക്ഷകളില്‍ മീറ്റര്‍ ഘടിപ്പിക്കുക. പിന്നീട് അത് പ്രവര്‍ത്തിപ്പിക്കുകയുമില്ല. മിനിമം ചാര്‍ജിലധികമായി പകല്‍ സമയങ്ങളിലും കൂലി കൂടുതല്‍ വാങ്ങാറുണ്ട്. റോഡ് മോശമായാലും കൂലി കൂട്ടി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതിയുണ്ട്. എല്ലാ ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളിലും നിരക്കുകളെഴുതി പ്രസിദ്ധപ്പെടുത്തണമെന്നുള്ള ആവശ്യം ശക്തമായിട്ടുണ്ട്.

അധിക ചാര്‍ജ് കൊടുക്കാത്തവരോട് അസഭ്യവര്‍ഷവും വേണ്ടി വന്നാല്‍ കൈയേറ്റത്തിനും ഇവര്‍ തയാറാകുന്നു. ഇത്തരത്തിലുള്ള പിടിച്ചു പറിക്കെതിരേ നിരവധി പരാതികളാണ് മുണ്ടക്കയം പോലീസ് സ്‌റ്റേഷനില്‍ ലഭിച്ചിട്ടുള്ളത്. കാഞ്ഞിരപ്പള്ളിയിലും സ്ഥിതി വ്യത്യസ്ഥമല്ല. രണ്ടു ടൗണുകളിലെയും ഓട്ടോ സ്റ്റാന്‍ഡില്‍ കിടക്കുന്ന ഓട്ടോകള്‍ ചെറിയ ഓട്ടം പോകാന്‍ തയാറാകാത്തതും യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്. എന്നാല്‍, ഓട്ടോ മാറിവിളിച്ചാല്‍ അസഭ്യവുമായി ഇവര്‍ യാത്രക്കാരുടെ അടുക്കലെത്തും.

ജീവിക്കാനായി ഓട്ടോ ഓടിക്കുന്ന തങ്ങള്‍ കുഴപ്പക്കാരല്ലെന്നാണ് ഒരു വിഭാഗം ഓട്ടോ തൊഴിലാളികള്‍ പറയുന്നത്. പുതുതലമുറയില്‍പ്പെട്ട ചിലരാണ് തങ്ങള്‍ക്കുകൂടി പേരു ദോഷമുണ്ടാക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. മുമ്പ് കഞ്ചാവ് കടത്തിയ കേസിലും ചില മോഷണക്കേസിലും രാത്രിയില്‍ ഓട്ടോ ഓടിക്കുന്ന തൊഴിലാളികള്‍ പ്രതികളായിട്ടുണ്ട്. രാത്രിയില്‍ ഓട്ടോ ഓടിക്കുന്നവര്‍ സ്‌റ്റേഷനില്‍ ഒപ്പു വെയ്ക്കണമെന്ന് നിയമമുണ്ട് എന്നാല്‍ ഇത്തരത്തില്‍ ഒപ്പു വെച്ചതിന്റെ മറവില്‍ രാത്രിയില്‍ ഓട്ടോറിക്ഷാ യാത്ര സുരക്ഷിതമാക്കി ദുരുപയോഗം ചെയ്യുന്നവരുമുണ്ട്.ഇത്തരത്തില്‍ ഓട്ടോറിക്ഷാ െ്രെഡവര്‍മാരുടെ അന്യായമായ കൂലി വാങ്ങിക്കല്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രാത്രിയാത്രയുടെ നിരക്കുകള്‍ നിശ്ചയിച്ച് പരസ്യപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Related posts