നെ​ല്ല് വി​ല വ​ർ​ധ​ന: 28.20 രൂ​പ​യി​ല്‍​നി​ന്ന് 30 രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ച്ചു; ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​വ​ഞ്ച​ന

കു​മ​ര​കം: നെ​ല്ലി​ന്‍റെ വി​ല ഒ​രു രൂ​പ എ​ണ്‍​പ​തു പൈ​സ കൂ​ട്ടി 28.20 രൂ​പ​യി​ല്‍​നി​ന്ന് 30 രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ച്ച സ​ർ​ക്ക​ർ ന​ട​പ​ടി വ​ഞ്ച​ന​യാ​ണെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​രോ​പി​ച്ചു. 2021 ൽ ​ഒ​രു കി​ലോ നെ​ല്ല് 28.20 രൂ​പ​യ്ക്കാ​ണ് സ​പ്ലൈ​കോ സം​ഭ​രി​ച്ച​ത്.

2021 ല്‍ ​കേ​ന്ദ്ര വി​ഹി​തം 19.40 രൂ​പ​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ വി​ഹി​തം 8.80 രൂ​പ​യും. അ​ങ്ങ​നെ​യാ​ണ് 28.20 രൂ​പ​നെ​ല്ലു​വി​ല​യാ​യി ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കി​യ​ത് എ​ന്നാ​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ 2022ല്‍ ​ഒ​രു രൂ​പ​യും 2023 ല്‍ ​ഒ​രു രൂ​പ 43 പൈ​സ​യും 2024ല്‍ ​ഒ​രു രൂ​പ 17 പൈ​സ​യും 2025ല്‍ 69 ​പൈ​സ​യും സം​ഭ​ര​ണ​വി​ല വ​ര്‍​ധി​പ്പി​ച്ചു. ആ​കെ വ​ര്‍​ധ​ന നാ​ലു രൂ​പ 29 പൈ​സ.

2021 ലെ ​വി​ല​യാ​യ 28 രൂ​പ 20 പൈ​സ​യോ​ടൊ​പ്പം കേ​ന്ദ്രം വ​ര്‍​ധി​പ്പി​ച്ച നാ​ലു രൂ​പ 29 പൈ​സ​യും കൂ​ടെ ന​ല്‍​കി​യാ​ല്‍ 32 രൂ​പാ 49 പൈ​സ​യെ​ങ്കി​ലും ഒ​രു കി​ലോ നെ​ല്ലി​ന് ന​ല്‍​കേ​ണ്ട സ്ഥാ​ന​ത്താ​ണ് 30 രൂ​പാ മാ​ത്രം ന​ല്‍​കു​മെ​ന്ന വാ​ഗ്ദാ​നം. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഓ​രോ വ​ര്‍​ഷ​വും സം​ഭ​ര​ണ​വി​ല വ​ര്‍​ധി​പ്പി​ച്ച​തി​നു തു​ല്യ​മാ​യി ചെ​റി​യ വ​ര്‍​ധ​ന സം​സ്ഥാ​ന​വും വ​രു​ത്തി​യി​രു​ന്നെ​ങ്കി​ല്‍ കു​റ​ഞ്ഞ​ത് 35 രൂ​പ​യെ​ങ്കി​ലും ഇ​പ്പോ​ള്‍ ക​ര്‍​ഷ​ക​ന് നെ​ല്ലു​വി​ല ല​ഭി​ക്കു​മാ​യി​രു​ന്നു.

നെ​ല്ലു​സം​ഭ​രി​ക്കു​ന്ന സ്വ​കാ​ര്യ റൈ​സ് മി​ല്ലു​കാ​ര്‍​ക്ക് കേ​റ്റി​യി​റ​ക്കു കൂ​ലി​യും പ്രോ​സ​സിം​ഗ് ചാ​ര്‍​ജു പ​ല ത​വ​ണ സ​ര്‍​ക്കാ​ര്‍ വ​ര്‍​ധി​പ്പി​ച്ചു ന​ല്‍​കി. എ​ന്നാ​ല്‍ നെ​ല്ലു​സം​ഭ​ര​ണം സ​പ്ലൈ​കോ ആ​രം​ഭി​ച്ച നാ​ള്‍ മു​ത​ല്‍ ക​ര്‍​ഷ​ക​ന് ക്വി​ന്‍റ​ലി​ന് 12 രൂ​പ​യാ​ണ് കൈ​കാ​ര്യ​ചെ​ല​വാ​യി ന​ല്‍​കു​ന്ന​ത്. നെ​ല്ല് ചാ​ക്കി​ല്‍ നി​റ​ച്ച് ലോ​റി​യി​ല്‍ അ​ട്ടി​വ​ച്ച് ന​ല്‍​കു​ന്ന​തി​നാ​ണ് 12 രൂ​പാ ക​ര്‍​ഷ​ക​ന് സ​ര്‍​ക്കാ​ര്‍ ദാ​ന​മാ​യി ന​ല്‍​കു​ന്ന​ത്.

ഓ​രോ വ​ര്‍​ഷ​വും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍ ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് കൂ​ലി കൂ​ട്ടി​ക്കൊ​ണ്ടി​രു​ന്നി​ട്ടും സ​ര്‍​ക്കാ​ര്‍ മൗ​നം പാ​ലി​ക്കു​ക​യാ​ണ്. 170 രു​പാ ക​ര്‍​ഷ​ക​ന്‍ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ന​ല്‍​കു​മ്പോ​ഴാ​ണ് 12 രൂ​പ ക​ര്‍​ഷ​ക​ന് ല​ഭി​ക്കു​ന്ന​ത്.

ഈ ​വി​രി​പ്പു കൃ​ഷി​യു​ടെ കൊ​യ്ത്ത് ആ​രം​ഭി​ച്ചി​ട്ട് ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി​ട്ടും നെ​ല്ലു​സം​ഭ​ര​ണ​ത്തി​ന് മി​ല്ലു​ട​മ​ക​ള്‍ എ​ത്തു​ന്നി​ല്ല. സ്വ​കാ​ര്യ മി​ല്ലു​മാ​യി സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ ധാ​ര​ണ​യി​ല്‍ എ​ത്തി​യി​ട്ടി​ല്ല. വേ​ന​ല്‍ മ​ഴ​യും തു​ലാ​വ​ര്‍​ഷ​വും ക​ര്‍​ഷ​ക​ന്‍റെ കൊ​യ്തു​കൂ​ട്ടി​യ നെ​ല്‍​കൂ​ന വെ​ള്ള​ത്തി​ലാ​ക്കു​മ്പോ​ഴും ത​രി​ശു കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന കൃ​ഷി വ​കു​പ്പ് ക​ര്‍​ഷ​ക​ന്‍റെ ക​ണ്ണീ​രൊ​പ്പാ​ന്‍ ത​ക്ക സ​മ​യ​ത്ത് വേ​ണ്ട​തൊ​ന്നും ചെ​യ്യു​ന്നി​ല്ല.

സ്വ​ന്തം നി​ലം ത​രി​ശി​ടാ​തെ കൃ​ഷി​യി​റ​ക്കി എ​ന്ന കു​റ്റ​ത്തി​ന് ക​ഷ്ട ന​ഷ്ട​ങ്ങ​ള്‍ സ​ഹി​ക്കു​ക​യാ​ണ്. ക​ഷ്ട​പ്പാ​ടി​നൊ​ടു​വി​ല്‍ കൊ​യ്തു ക​ള​ത്തി​ല്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന നെ​ല്ലി​ന് സ്വ​കാ​ര്യ മി​ല്ലു​കാ​ര്‍ ചോ​ദി​ക്കു​ന്ന കി​ഴി​വ് ആ​ദ്യ​മൊ​ക്കെ ഒ​ന്നും ര​ണ്ടും കി​ലോ ആ​യി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ഴ​ത് 20-25 കി​ലോ വ​രെ എ​ത്തി നി​ല്ക്കു​ന്നു.

Related posts

Leave a Comment