വയനാട്ടിലെ ആദിവാസി ശിശുമരണം: റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് കേന്ദ്രമന്ത്രി

Mathriകോഴിക്കോട്: വയനാട്ടിലെ ആദിവാസി യുവതി പ്രസവിച്ച ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനും ആദിവാസിക്ഷേമ വകുപ്പിനും വീഴ്ച പറ്റിയെന്ന് കേന്ദ്ര പട്ടികജാതി ക്ഷേമമന്ത്രി ജുവല്‍ ഒറാം. ഇതേക്കുറിച്ച് ആദിവാസിക്ഷേമ വകുപ്പിനോടു റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന യുവതിയെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.

വാളാട് എടത്തില്‍ കോളനിയിലെ സുമതിയുടെ ഇരട്ടക്കുട്ടികളാണ് കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഒരു കുഞ്ഞ് പ്രസവിച്ച് മണിക്കൂറുകള്‍ക്കകവും മറ്റൊരു കുഞ്ഞ് ഗര്‍ഭാവസ്ഥയിലുമാണ് മരിച്ചത്.

Related posts