ബാഗ്ദാദ്: ഒടുവില്‍ ഐഎസ് മീന്‍കച്ചവടവും ആരംഭിച്ചു. ഇറാക്കിലും സിറിയയിലും വന്‍ തിരിച്ചടികള്‍ നേരിടുന്നതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനു വേണ്്ടി കാര്‍, മീന്‍ കച്ചവടങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. മുമ്പ് എണ്ണ, വാതക വില്‍പ്പനയിലൂടെ ഐഎസ് 2.9 ബില്ല്യന്‍ ഡോളറിലധികം സമ്പാദിച്ചതായി റിപ്പോര്‍ട്ടുണ്്ടായിരുന്നു. എന്നാല്‍, റഷ്യയുടെയും യുഎസിന്റെയും വ്യോമാക്രമണങ്ങള്‍ ഐഎസിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തതായും ഇതേതുടര്‍ന്ന് ഭീകരസംഘടന മീന്‍, കാര്‍ ഹോള്‍സെയില്‍ ഡീലര്‍ഷിപ്പുകളിലേക്ക് കടക്കുകയുമായിരുന്നെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചന നല്‍കി.
ഇറാക്കില്‍ ഇപ്പോള്‍ മീന്‍കച്ചവടത്തിന്റെ ഭൂരിഭാഗവും കൈയാളുന്നത് ഐഎസാണ്. ഇതിലൂടെ ഓരോ മാസവും ദശലക്ഷങ്ങള്‍ ഐഎസ് സമ്പാദിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.