ഒ​രു “ഓ​ഡി’ ത​ട്ടു​ക​ട ; “ആ​ഢം​ബ​ര​മാ​യി ചി​ന്തി​ക്കൂ, ആ​ഢം​ബ​ര​മാ​യി കു​ടി​ക്കൂ…’ മും​ബൈ യു​വാ​ക്ക​ളു​ടെ ചാ​യ​ക്ക​ട ഹി​റ്റ്..!

മും​ബൈ: ഇ​ന്ത്യ​യു​ടെ വ്യ​വ​സാ​യ ത​ല​സ്ഥാ​ന​മാ​യ മും​ബൈ ന​ഗ​ര​ത്തി​ല്‍ ആ​ഢം​ബ​ര വാ​ഹ​ന​മാ​യ ഓ​ഡി കാ​റി​ൽ ചാ​യ​വി​ല്‍​പ​ന ന​ട​ത്തു​ന്ന യു​വാ​ക്ക​ളു​ടെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി.

ലോ​ഖ​ന്ദ് വാ​ല തെ​രു​വി​ൽ അ​മി​ത് ക​ശ്യ​പ്, മ​ന്നു ശ​ര്‍​മ എ​ന്നീ ചെ​റു​പ്പ​ക്കാ​രാ​ണ് അ​ടി​പൊ​ളി സ്റ്റൈ​ലി​ൽ ചാ​യ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. എ​ല്ലാ​ദി​വ​സ​വും ഓ​ഡി​യി​ല്‍ എ​ത്തു​ന്ന ഇ​വ​ര്‍ റോ​ഡ​രി​കി​ൽ കാ​ർ ഒ​തു​ക്കി​യി​ട്ട് അ​വി​ട​ത്ത​ന്നെ സ്റ്റാ​ള്‍ ത​യാ​റാ​ക്കി ചാ​യ വി​ല്‍​പ​ന ആ​രം​ഭി​ക്കു​ന്നു.

“ഓ​ണ്‍ ഡ്രൈ​വ് ടീ’ ​എ​ന്നാ​ണ് ഇ​വ​രു​ടെ ത​ട്ടു​ക​ട​യു​ടെ പേ​ര്. ഈ ​പേ​രി​ല്‍ ഇ​വ​ര്‍​ക്ക് ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടും ഉ​ണ്ട്. “ആ​ഢം​ബ​ര​മാ​യി ചി​ന്തി​ക്കൂ, ആ​ഢം​ബ​ര​മാ​യി കു​ടി​ക്കൂ…’

എ​ന്നാ​ണ് ടീ ​സ്റ്റാ​ളി​ന്‍റെ ടാ​ഗ്‌​ലൈ​ന്‍. ക​ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പോ​സ്റ്റു​ക​ളും യു​വാ​ക്ക​ള്‍ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ത​ങ്ങ​ളു​ടെ ചാ​യ കു​ടി​ച്ച​വ​രെ​ല്ലാം ന​ല്ല അ​ഭി​പ്രാ​യ​മാ​ണ് പ​റ​യു​ന്ന​തെ​ന്ന് അ​മി​ത്തും മ​ന്നു​വും പ​റ​യു​ന്നു.

ഇ​രു​വ​രെ​യും പ്ര​ശം​സി​ച്ചു നി​ര​വ​ധി പേ​രാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ എ​ത്തി​യ​ത്. അ​തേ​സ​മ​യം, ഓ​ഡി​യി​ല്‍ ചാ​യ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​നെ വി​മ​ര്‍​ശി​ച്ചും നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ളു​ണ്ട്. നേ​ര​ത്തെ മും​ബൈ ന​ഗ​ര​ത്തി​ല്‍ എം​ബി​എ, ബി​ടെ​ക് യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ ചാ​യ​ക്ക​ച്ച​വ​ടം ശ്ര​ദ്ധ​പി​ടി​ച്ചു പ​റ്റി​യി​രു​ന്നു.

Related posts

Leave a Comment