കോതമംഗലം: മോട്ടോര്‍ വാഹന വകുപ്പു നടത്തിയ സ്കൂള്‍ വാഹനങ്ങളുടെ പരിശോധനയില്‍ 22 വാഹനങ്ങള്‍ക്ക് പുന:പരിശോധന നോട്ടീസ്.ഒരു വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി. ഇന്നലെ മലയന്‍കീഴ് ബൈപാസ് റോഡില്‍ നടന്ന പരിശോധനയില്‍ വിവിധ സ്ഥാപനങ്ങളുടെ 112 വാഹനങ്ങള്‍ എത്തിച്ചിരുന്നു.വിവിധ തകരാറുകള്‍ കണ്ടെത്തിയ 22 വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. മൂന്നു ദിവസത്തിനകം പ്രശനങ്ങള്‍ പരിഹരിച്ച് പുന:പരിശോധനയ്ക്ക് ഹാജരാക്കാന്‍ നിര്‍ദേശിച്ചിരി ക്കുകയാണ്.
പ്ലാറ്റ്ഫോം ദ്രവിച്ച നിലയില്‍ പരിശോധനയ്ക്ക് എത്തിച്ച വാഹനത്തിന്റെയാണ് ഫിറ്റ്നസ് റദ്ദാക്കിയത്.
ഏഴു വാഹനങ്ങളുടെ ഹാന്‍ഡ് ബ്രേക്ക് പ്രവര്‍ത്തന ക്ഷമമല്ലാത്തവയും നാലെ ണ്ണത്തിന്റെ സ്പീഡ് ഗവേര്‍ ണറു കള്‍ പ്രവര്‍ത്തന രഹിതവു മായിരുന്നു.പരിശോധന പൂര്‍ത്തിയാ ക്കിയ വാഹനങ്ങളുടെ മുന്‍വശത്തെ ഗ്ലാസില്‍ “ചെക്ക്ഡ് ” സ്റ്റിക്കര്‍ പതിക്കുകയും ചെയ്തു. ഇനിയും പരിശോധനയ്ക്ക് ഹാജരാക്കാത്ത വാഹനങ്ങള്‍ വരും ദിവസങ്ങളിലെ പരിശോധന സമയത്ത് ഹാജരാക്കി സ്റ്റിക്കര്‍ പതിപ്പിക്കണം.
നേരത്തെ ഫിറ്റ്നസ് പരിശോധനകള്‍ പൂര്‍ത്തി യാക്കിയവര്‍ ഓഫിസി ലെത്തി സ്റ്റിക്കര്‍ ഏറ്റു വാങ്ങണം. അധ്യായന ആരംഭത്തില്‍ തന്നെ വാഹന ങ്ങള് പരിശോ ധിക്കുന്നതി നുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.പിശോധനയ്ക്ക് ഹാജരാക്കാതെ സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പധികൃതര്‍ അറിയിച്ചു. പരിശോധനയ്ക്ക് ജോയിന്റ് ആര്‍ടിഒ ബാബു ജോണ്‍,എംവിഐ എ.എ. താഹിറുദീന്‍ ,എഎംവി ഐമാരായ വി.കെ.വില്‍ സണ്‍, ബീന്‍ കൂരാപ്പി ള്ളി എന്നിവര്‍ നേതൃത്വം നല്കി.