സി​നി​മ​യി​ല്‍ വേ​ഷം കു​റ​ഞ്ഞ​പ്പോ​ള്‍ ഓ​രോ ന​മ്പ​രു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കുന്നു; നിമിഷയുടെ ഹോട്ട് ലുക്ക് ചിത്രങ്ങൾക്ക് മോശം കമന്‍റുകൾ

നി​മി​ഷ സ​ജ​യ​ന്‍, യു​വ​നി​ര​യി​ലെ ശ്ര​ദ്ധേ​യ​യാ​യ ന​ടി. ത​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍കൊ​ണ്ടു പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ല്‍ ഇ​ടം നേ​ടി​യ താ​ര​ത്തി​ന് ഇ​പ്പോ​ള്‍ ക​ഷ്ട​കാ​ല​മാ​ണെ​ന്നു തോ​ന്നു​ന്നു.

അ​ടു​ത്തി​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ള്‍​ക്ക് ആ​രാ​ധ​ക​രു​ടെ അ​ശ്ലീ​ല​ച്ചു​വ​യു​ള്ള​തും മ​റ്റുമായ മോ​ശം ക​മ​ന്‍റു​ക​ളാണുണ്ടാ​യ​ത്.

ശ​ക്ത​മാ​യ സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യു​ടെ അ​ഭി​ഭാ​ജ്യ​ഘ​ട​ക​മാ​യ താ​രം സി​നി​മ​യി​ല്‍ വേ​ഷം കു​റ​ഞ്ഞ​പ്പോ​ള്‍ ഓ​രോ ന​മ്പ​രു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ചി​ല​രു​ടെ അ​ടി​ക്കു​റി​പ്പു​ക​ളു​ടെ ധ്വ​നി.

നി​മി​ഷ അ​ടു​ത്തി​ടെ വി​ദേ​ശ​യാ​ത്ര​യ്ക്കി​ട​യി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളും വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ക്ഷ​ണി​ച്ചു​വ​രു​ത്തി​യി​രു​ന്നു.

യു​കെ സ​ന്ദ​ര്‍​ശ​ന​വേ​ള​യി​ല്‍ ഇ​റു​കി​യ വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞു പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ള്‍ ഹോ​ട്ട് ലു​ക്കി​ലു​ള്ള​വ​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ദീ​പാ​വ​ലി സ്‌​പെ​ഷ​ലാ​യി പോ​സ്റ്റ് ചെ​യ്ത ചി​ത്ര​മാ​ണ് വൈ​റ​ലാ​യ​ത്.

ഗം​ഭീ​ര മേ​ക്കോ​വ​റി​ലാ​ണ് താ​രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ചി​ത്ര​ങ്ങ​ളെ​ല്ലാം ഹോ​ട്ട് ത​ന്നെ. നോ​ര്‍​ത്തി​ന്ത്യ​ന്‍ ലു​ക്കി​ലു​ള്ള​വ​യാ​ണ് ചി​ത്ര​ങ്ങ​ള്‍.

മാ​ന്യ​മാ​യി വ​സ്ത്രം ധ​രി​ക്കാ​ന്‍ താ​രം പ​ഠി​ച്ചി​ല്ലെന്ന ക​മ​ന്‍റു​ക​ളാ​ണ് താ​ര​ത്തി​ന് കൂ​ടു​ത​ലാ​യും ഏ​ല്‍​ക്കേ​ണ്ട​ി വ​ന്ന​ത്. സി​നി​മ​യി​ല്‍നി​ന്ന് ഔ​ട്ട് ആ​കാ​ന്‍ തു​ട​ങ്ങി​യി​രി​ക്കു​ന്നു.

അ​താ​ണ് ചി​ല പ്ര​ഹ​സ​ന​ങ്ങ​ള്‍ കാ​ണി​ക്കു​ന്ന​ത്. ത​ങ്ക​ത്തോ​ണി മ​ല​യോ​രം ക​ണ്ടേ, ഇ​ങ്ങ​നെ പ​കു​തി കാ​ണി​ക്കാ​തെ മു​ഴു​വ​നും കാ​ണി​ക്കൂ തു​ട​ങ്ങി വ​ള​രെ മോ​ശം ക​മ​ന്‌റു​ക​ള്‍ വ​രെ നി​മി​ഷ​യു​ടെ ചി​ത്ര​ങ്ങ​ള്‍​ക്ക് അ​ടി​ക്കു​റി​പ്പാ​യി എ​ത്തി.

നി​മി​ഷ ഇ​തു​വ​രെ ഗ്ലാ​മ​ര്‍ വേ​ഷ​ങ്ങ​ളൊ​ന്നും സി​നി​മ​യി​ല്‍ കൈ​കാ​ര്യം ചെ​യ്തി​ട്ടി​ല്ല. തൊ​ണ്ടി​മു​ത​ലും ദൃ​ക്‌​സാ​ക്ഷി​യും, കു​പ്ര​സി​ദ്ധ പ​യ്യ​ന്‍, ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ കി​ച്ച​ന്‍, 41 തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ല്‍ നി​മി​ഷ​യ്ക്ക് ല​ഭി​ച്ച​ത് അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​ങ്ങ​ളാ​യി​രു​ന്നു.

Related posts

Leave a Comment