കൊയിലാണ്ടി: സ്കൂള്‍ വിദ്യാര്‍ഥിനിയെ യാത്രക്കിടെ അപമാനിച്ച കേസില്‍ സ്വകാര്യബസ് കണ്ടക്ടറെ കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തു. കൊയിലാണ്ടി- കിടഞ്ഞിക്കുന്ന് റൂട്ടിലോടുന്ന മഹാലക്ഷ്മി ബസിലെ കണ്ടക്ടര്‍ സന്തോഷ് (39)നെയാണ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്കൂളില്‍ പോകാന്‍ ബസില്‍ കയറിയ കുട്ടിയെ അപമാനിക്കുകയായിരുന്നു. ക്ലാസില്‍ വച്ച് കുട്ടി കരയുന്നതു കണ്ട സഹപാഠികല്‍ വിവരം തിരക്കുകയും പ്രധാനാധ്യാപകനെ വിവരമറിയുക്കുകയുമായിരുന്നു. തുടര്‍ന്ന് അധ്യാപകന് കൊയിലാണ്ടി പോലീസില്‍ പരാതി നല്കി.
എസ്ഐ നിപുണ്‍ശങ്കര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച് സന്തോഷിനെ അറസ്റ്റു ചെയ്യുകയായിരുന്നു. സന്തോഷിനെ ഇന്ന് ജില്ലാകോടതിയില്‍ ഹാജരാക്കും. കുട്ടികളോടുള്ള ലൈംഗിംഗ അതിക്രമത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ബസ് ജീവനക്കാരില്‍ ചിലര്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നതായി നേരത്തെ വ്യാപകമായി പരാതി ഉണ്ടായിരുന്നതായി എസ്ഐ പറഞ്ഞു.