ഇതുവരെ തന്റെ മക്കളെ കുറിച്ചു പറയുമ്പോള്‍ നടന്‍ കമലഹാസന് നൂറു നാവായിരുന്നു. ശ്രുതിയും അക്ഷരയും അവരവരുടേതായ രീതിയില്‍ സിനിമ മേഖലയില്‍ ശോഭിച്ചതാണ് കമലിനെ ഇത്രയേറെ സന്തോഷിപ്പിക്കാന്‍ കാരണം. എന്നാല്‍ രണ്ടാമത്തെ മകളുടെ പ്രണയ പരാജയം ഇപ്പോള്‍ കമലഹാസനെ അസ്വസ്ഥനാക്കിയിരിക്കുകയാണെന്നാണ് തമിഴകത്തു നിന്നുള്ള പുതിയ വാര്‍ത്ത.
യുവനടനായ തനുജ് വിര്‍വാണിയുമായി അക്ഷര പ്രണയത്തിലായിരുന്നു. ഇരുവരും ഡേറ്റിംഗിലാണെന്ന വാര്‍ത്ത കുറച്ചുനാളായി പ്രചരിക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ ആ പ്രണയം ബ്രേക്കപ്പായെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത.
ഇതാണ് കമലഹാസനെ അസ്വസ്ഥനാക്കിയിരിക്കുന്നത്. പ്രണയ തകര്‍ച്ച അക്ഷരയുടെ കരിയറിനെ ബാധിക്കുമോയെന്നാണത്രേ കമല ഹാസന്റ വേവലാതി.