അടച്ചിട്ട വാഹനത്തില്‍ പോത്തുകളെ കുത്തിനിറച്ച് കടത്തുന്നത് വ്യാപകമാകുന്നു

knr-pothമട്ടന്നൂര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അടച്ചിട്ട വാഹനത്തില്‍ പോത്തുകളെ കുത്തി നിറച്ച് കടത്തുന്നത് വ്യാപകമാകുന്നു. പണിമുടക്ക് ദിനത്തില്‍ മട്ടന്നൂര്‍ ടൗണില്‍ കുടുങ്ങിയ വാഹനത്തെ സമരക്കാരാണ് കടത്തിവിട്ടത്. കര്‍ണാടകത്തില്‍ നിന്നും ഇരിട്ടി വളളിത്തോടേക്ക് പോത്തുകളുമായി പോകുകയായിരുന്ന പിക്കപ്പ് വാനാണ് മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പണിമുടക്ക് കാരണം നിര്‍ത്തിയിട്ടത്.

ഇന്നലെ രാവിലെ വാനില്‍ നിന്ന്  ശബ്ദംകേട്ട ജനങ്ങള്‍ വാന്‍ തുറന്നു നോക്കിയപ്പോഴാണ് പോത്തുകളെ കണ്ടത്. രണ്ടു പോത്തുകളെ മാത്രം കയറ്റാന്‍ സാധിക്കുന്ന പിക്കപ്പ് വാനില്‍ ഏഴുവലിയ പോത്തുകളാണുണ്ടായിരുന്നത്. പൂര്‍ണമായും പൊതിഞ്ഞ പിക്കപ്പ് വാനിലാണ് പോത്തിനെ കൊണ്ടുവന്നത്. ഭക്ഷണം പോലും ലഭിക്കാതെ വാഹനത്തിനുളളില്‍ ശ്വാസം  മുട്ടി നില്‍ക്കുന്ന പോത്തുകളെ സമരക്കാരാണ് കടത്തി വിട്ടത്. സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വാനിലാണ് പോത്തുകളെ കടത്തുന്നത്. കേരള-കര്‍ണാടക അതിര്‍ത്തിയിലും മറ്റും ചെക്ക് പോസറ്റുകള്‍ നിരവധി ഉണ്ടെങ്കിലും വാഹനം പരിശോധിക്കാതെ വിടുന്നതാണ് വ്യാപകമായി പോത്തുകളെ അടച്ചിട്ട വാഹനത്തില്‍ കടത്തുന്നത്.

Related posts